തിരുവനന്തപുരം: സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ മൂന്നു വരെ നീട്ടി. aissee.nta.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. പരീക്ഷ ഫീസ് ജനറൽ ക്യാറ്റഗറിക്കു 550 ഉം ഷെഡ്യൂൾഡ് കാസ്റ്റിനു 400 ഉം ആണ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, പേയ്മെന്റ് വാലറ്റ്, യുപിഐ പേയ്മെന്റ് ഉപയോഗിച്ചും പരീക്ഷാഫീസടയ്ക്കാം.
ആറാം ക്ലാസ്സിലേക്കും ഒമ്പതാം ക്ലാസ്സിലേക്കും അപേക്ഷിക്കുന്നവർ 31/03/2021 തിയതി അടിസ്ഥാനമാക്കി യഥാക്രമം 10 നും - 12 നും 13 നും - 15 നും ഇടയിൽ വയസ്സുള്ളവരായിരിക്കണം. ആറാം ക്ലാസ്സിലേക്കും ഒമ്പതാം ക്ലാസ്സിലേക്കും യോഗ്യത നേടുന്നവർ നിർബന്ധമായും പ്രവേശന സമയത്ത് ഒരു അംഗീകൃത സ്‌കൂളില്‍നിന്നും യഥാക്രമം അഞ്ചാം ക്ലാസ്സും എട്ടാം ക്ലാസ്സും ജയിച്ചിരിക്കണം. രാജ്യത്തെ 33 സൈനിക് സ്‌കൂളുകളിലെ പ്രവേശനത്തിനായുള്ള പരീക്ഷ ജനുവരി 10-നാണ് നടക്കുക. എറണാകുളം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കുന്നതായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.