യുഎഇയില്‍ മഴ മുന്നറയിപ്പ്

യുഎഇയില്‍ മഴ മുന്നറയിപ്പ്

ഫുജൈറ/ റാസല്‍ഖൈമ: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴ. റാസല്‍ ഖൈമയിലും ഫുജൈറയിലുമാണ് മഴ കിട്ടിയത്. വരും മണിക്കൂറുകളിലും മഴ ലഭിക്കുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രവും ആഭ്യന്തരമന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴയുടെ ദൃശ്യങ്ങള്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പങ്കവുച്ചിട്ടുണ്ട്. രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാഴ്ചപരിധി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.

ജനങ്ങള്‍ ജാഗ്രത പാലിക്കണം. റോഡുകളിലെ വേഗം കുറയ്ക്കണം. യാത്രയില്‍ ജലാശയങ്ങളും അതിവേഗം ഒഴുകുന്ന അരുവികളും ഒഴിവാക്കാനും കടലും ബീച്ചുകളും സന്ദർശിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. മിന്നല്‍ പ്രളയമുണ്ടാകാനിടയുളള ഇടങ്ങളിലുളളവർ ജാഗ്രത പാലിക്കണം. ഇന്ന് രാത്രി വരെ മഴയും മേഘാവൃതമായ കാലാവസ്ഥയും  പ്രതീക്ഷിക്കാമെന്നും അറിയിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.