യുകെ: ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ സ്ഥാപക പ്രസിഡന്റ് അപ്പിച്ചായന്റെ ഓർമക്കായി ബാഡ്‌മിന്റൺ ടൂർണമെന്റ് നടത്തി.ഇ ഐ സ് ഷെഫീൽഡ് S 9 5 D A യിൽ നടന്ന ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് അസോസിയേഷൻ പ്രസിഡന്റ് ജോസ് മാത്യു ഡോ.സുജിത് എബ്രഹാം കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മാനങ്ങൾ നൽകി. ജോസ് മാത്യു ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു.സെക്രട്ടറി ബിബിൻ ജോസ് സ്വാഗതവും ജോ സെക്രട്ടറി അരുൺ മാത്യു നന്ദിയും പറഞ്ഞു.മികച്ച കളിക്കാരനായി ബാബു ജോസഫിനെയും എമേർജിങ്ങ് പ്ലെയറായി ജിന്റോ മാത്യുവിനേയും തിരഞ്ഞെടുത്തു.
പുരുഷ ഡബിൾസിൽ ബാബു ജോസഫ് -പ്രവീൺ സുമംഗല സഖ്യം ജേതാക്കളായി.ആൺകുട്ടികളുടെ വിഭാഗത്തിൽ അലക്സ് രാജുവും പെൺകുട്ടികളുടെ വിഭാഗത്തിൽ റോസ് അലക്സും ചാമ്പ്യന്മാരായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.