പമ്പയിലേക്ക് കെ എസ് ആർ ടി സി പ്രത്യേക സർവീസുകൾ ആരംഭിച്ചു

പമ്പയിലേക്ക് കെ എസ് ആർ ടി സി പ്രത്യേക സർവീസുകൾ ആരംഭിച്ചു

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസുകൾ പമ്പയിലേക്ക് ആരംഭിച്ചു. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളും ആരംഭിച്ചിട്ടുണ്ട്. ചെയിൻ സർവീസിനായി ആദ്യഘട്ടത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നായി 40 ബസ്സുകളാണുള്ളത്. ചെങ്ങന്നൂർ, എറണാകുളം, കോട്ടയം, റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പമ്പയിലേക്ക് സർവീസുകൾ തുടങ്ങി.

40 പേരിൽ കുറയാത്ത തീർത്ഥാടന സംഘങ്ങൾക്ക് കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്നും പമ്പയിലേക്കും തിരിച്ചും ചാർട്ടേഡ് ട്രിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരുമിച്ച് സീറ്റ് ബുക്ക് ചെയ്താൽ 10 കിലോമീറ്ററിനകത്തുള്ള ചുറ്റളവിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് നിന്നും പമ്പയിലേക്ക് സർവീസ് നടത്തും. യാത്രാനിരക്ക് കൂടാതെ 20 രൂപ അധികമായി ഇതിന് നൽകണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.