കോവിഡ് 19 വെള്ളിയാഴ്ച യുഎഇയില്‍ 1269 പേരില്‍ കൂടി , സൗദി അറേബ്യയില്‍ 286 പേരില്‍.

കോവിഡ് 19  വെള്ളിയാഴ്ച യുഎഇയില്‍ 1269 പേരില്‍ കൂടി , സൗദി അറേബ്യയില്‍ 286 പേരില്‍.

ഗൾഫ് : യുഎഇയില്‍ വെളളിയാഴ്ച 1269 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 156523 പേരിലായി. 3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 547 ആയും ഉയർന്നു. 840 പേരാണ് രോഗമുക്തി നേടിയത്. 147309 ആണ് മൊത്തം രോഗമുക്തർ. ആക്ടീവ് കേസുകള്‍ 8667. പുതിയ ടെസ്റ്റുകള്‍ 129558 യുഎഇയില്‍ ഇതുവരെ 15.4 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തിയെന്നാണ് കണക്ക്

സൗദി അറേബ്യയില്‍ 286 പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 354813 പേരിലായി ഇതോടെ രാജ്യത്ത് രോഗബാധ. 6664 ആണ് ആക്ടീവ് കേസുകള്‍. ആകെ മരണം 5745. സൗദിയില്‍ 342404 ആണ് ആകെ രോഗമുക്തർ. കുവൈറ്റില്‍ 486 പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 139308 പേരിലായി ഇതോടെ രാജ്യത്ത് രോഗബാധ. 7398 ആണ് ആക്ടീവ് കേസുകള്‍. ആകെ മരണം 861. സൗദിയില്‍ 131049 ആണ് ആകെ രോഗമുക്തർ.

ഖത്ത‍റില്‍ 239 പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 136888 പേരിലായി ഇതോടെ രാജ്യത്ത് രോഗബാധ. 2739 ആണ് ആക്ടീവ് കേസുകള്‍. ആകെ മരണം 235. ഖത്തറില്‍ 133914 ആണ് ആകെ രോഗമുക്തർ.

ഒമാനില്‍ 121360 പേരിലാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം കോവിഡ് 19 റിപ്പോ‍ർട്ട് ചെയ്തിട്ടുളളത്. 7589 ആണ് ആക്ടീവ് കേസുകള്‍. ആകെ മരണം 1365. ഒമാനില്‍ 112406 ആണ് ആകെ രോഗമുക്തർ.

ബഹ്റിനില്‍ 135 പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 85317 പേരിലായി ഇതോടെ രാജ്യത്ത് രോഗബാധ. 1736 ആണ് ആക്ടീവ് കേസുകള്‍. ആകെ മരണം 337. ബഹ്റിനില്‍ 83244 ആണ് ആകെ രോഗമുക്തർ.

ഇതോടെ ഗള്‍ഫിലെ ആറ് രാജ്യങ്ങളില്‍ കോവിഡ് 19 ബാധിച്ചവർ 994209 ആയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.