യുഎഇയില്‍ അടുത്തവർഷത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ അടുത്തവർഷത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബായ്: യുഎഇയില്‍ പൊതു സ്വകാര്യമേഖലയിലെ 2023 വർഷത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജനുവരി ഒന്നാം തിയതി പുതുവത്സരദിനത്തോട് അനുബന്ധിച്ച് അവധിയാണ്.

മറ്റ് അവധി ദിനങ്ങള്‍

ഈദുല്‍ ഫിത്ർ- റമദാന്‍ 29 മുതല്‍ ഷവ്വാല്‍ 3 വരെ
അറഫാത്ത് ദിനം- ദുല്‍ഹജ്ജ് 9
ഈദ് അല്‍ അദ- ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ
ഹിജ്രി പുതുവർഷം ജൂലൈ 21
പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനം- സെപ്റ്റംബർ 29
യുഎഇ ദേശീയ ദിനം ഡിസംബർ 2,3
ഇതില്‍ തന്നെ ഈദുല്‍ ഫിത്റിനോട് അനുബന്ധിച്ച് റമദാന്‍ 29 മുതല്‍ ഷവ്വാല്‍ 3 വരെയാണ് അവധി നല്‍കിയിട്ടുളളത്. ഈ കണക്കില്‍ നോക്കുമ്പോള്‍ ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 23 ഞായറാഴ്ചവരെയാണ് അവധി. 

മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച് ഡേറ്റുകളിലും വ്യത്യാസമുണ്ടാകാം.
അറഫാത്ത് ദിനം- ഈദ് അല്‍ അദ
ജൂണ്‍ 27 ചൊവ്വ മുതല്‍ ജൂണ്‍ 30 വെള്ളി വരെയാണ് അവധി. അതായത് വാരാന്ത്യ അവധി കൂടി കണക്കാക്കുമ്പോള്‍ ആറ് ദിവസത്തെ അവധി ലഭിക്കും.
ഹിജ്രി പുതുവത്സരദിനം- ജൂലൈ 21 വെള്ളിയാഴ്ചയാണ്. വാരാന്ത്യ അവധികൂടി കണക്കാക്കുമ്പോള്‍ മൂന്ന് ദിവസം അവധി ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.