മഞ്ഞുകാലത്ത് പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് സൈനസൈറ്റിസ്. ജലദോഷം, സ്ഥിരമായുള്ള അലര്‍ജി, സൈനസിന്റെ ദ്വാരം തടസപ്പെടുത്തുന്ന ദശകള്‍, മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും സൈനസൈറ്റിസ് വരാറുണ്ട്.
തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളെയാണ് സൈനസ് എന്ന് വിളിക്കുന്നത്. ഈ സൈനസുകളില്‍ നീരുവീക്കം വരുകയും അണുബാധവരുകയും സൈനസ് ബ്ലോക്ക് ആകുകയും ചെയ്യുമ്പോഴാണ് സൈനസൈറ്റിസ് ഉണ്ടാകുന്നത്.
ലക്ഷണങ്ങൾ
അതിഭയങ്കരമായ തലവേദന, മൂക്കടപ്പ്, ശക്തമായ ജലദോഷം, സൈനസുകളില്‍ വേദന, മുഖത്ത് വേദന, മൂക്കിലൂടെ കഫം, കഫത്തിന്റെ കൂടെ രക്തം വരിക തുടങ്ങിയ ലക്ഷണങ്ങളാണ് സൈനസൈറ്റിസിന്‍റെ ഭാഗമായി കാണിച്ചു വരുന്നത്.
പ്രതിരോധിക്കാൻ
സൈനസൈറ്റിസിനെ പ്രതിരോധിക്കാൻ ജലദോഷത്തെ തടയുക എന്നതു തന്നെയാണ് പ്രധാന മാർഗം. തണുപ്പടിക്കാതെ ശരീരത്തെ സംരക്ഷിക്കണം. ഇതിനായി ശരീരത്തിന് ചൂടുനല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. മുഖത്ത് ആവി പിടിക്കുക, ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേൻ എന്നിവ സമാസമം എടുത്ത് മൂന്ന് നേരം സേവിക്കുക എന്നിവയും സൈനസൈറ്റിസിനെ പ്രതിരോധിക്കാനുള്ള മാർഗമാണ്. പുകവലി ഉപേക്ഷിക്കുകയും
അലര്‍ജി ഉള്ള വസ്തുക്കള്‍ ഉപയോഗിക്കാതെയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
യോഗ ചെയ്യുന്നതും സൈനസൈറ്റിനെ പ്രതിരോധിക്കാൻ ഗുണം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v