സർക്കാരിന് കുരുക്കു മുറുകുന്നു, കിഫ്ബിയും ഇഡിയുടെ അന്വേഷണ വലയിൽ

സർക്കാരിന് കുരുക്കു മുറുകുന്നു, കിഫ്ബിയും ഇഡിയുടെ  അന്വേഷണ വലയിൽ

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. മസാല ബോണ്ടിന്റെ വിശദാംശങ്ങൾ തേടാനുള്ള സി എ ജി നീക്കത്തെ കേരള സർക്കാർ എതിർത്തതോടെ ആണ് ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ആരംഭിക്കുന്നത്. മസാല ബോണ്ട്‌ ഭരണഘടനാ വിരുദ്ധമാണെന്ന് സി എ ജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ റിപ്പോർട്ടിലെ ചില പേജുകൾ പിന്നീട് എഴുതിച്ചേർത്തതാണെന്നും ഭരണഘടനാവിരുദ്ധം അല്ല എന്നുമാണ് സംസ്ഥാന സർക്കാർ വാദിച്ചത്.

മസാലബോണ്ട്‌ പുറത്തിറക്കിയത്‌ റിസര്‍വ്‌ ബാങ്കിന്റെ അനുമതിയോട്‌ കൂടിയായിരുന്നു വെന്നാണ്‌ നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്‌. എന്നാല്‍ മസാലബോണ്ട്‌ പുറത്തിറക്കാന്‍ നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ മാത്രമേ സര്‍ക്കാരിന്‌ ലഭിച്ചിരുന്നുള്ളുവെന്ന്‌ നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. മസാലബോണ്ടിന്‌ ആര്‍ബിഐയുടെ അനുമതിയുണ്ടായിരുന്നോ, വിദേശത്തു നിന്നും പണം സ്വീകരിച്ചത്‌ കേന്ദ്ര സര്‍ക്കരിന്റെയും ആര്‍ബിഐയുടേയും അനുമതിയോട്‌ കൂടിയാണോ തുടങ്ങിയ അന്വേഷണമാണ്‌ പ്രാഥമികമായി ഇഡി നടത്തുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.