ദുബായ്: ലോകത്തെ ഏറ്റവും മനോഹരമായ ശൈത്യകാലം അനുഭവിക്കാന്‍ യുഎഇയിലേക്ക് സ്വാഗതമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. രാജ്യത്തെ ശൈത്യകാല കാമ്പെയ്‌നിന്‍റെ മൂന്നാം സീസൺ ഞായറാഴ്ച ആരംഭിച്ചു. സുന്ദരമായ ആളുകളുടെ മൂല്യങ്ങള്‍ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ ശൈത്യകാല ക്യാംപെയ്ന്‍ നടക്കുന്നത്. അജ്മാനിലെ പ്രകൃതി മനോഹരമായ അൽ സോറ നേച്ചർ റിസർവിൽ ചേർന്ന മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ശൈത്യകാല ക്യാംപെയിനിന്‍റെ ആരംഭം അദ്ദേഹം പ്രഖ്യാപിച്ചു.
യുഎഇ യുടെ ഭംഗിയുളള ഗ്രാമങ്ങൾ, താഴ്‌വരകൾ, പർവതങ്ങൾ എന്നിവ പ്രദർശിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഒരു വീഡിയോ പങ്കിട്ടുകൊണ്ട് ട്വീറ്റ് ഷെയ്ഖ് മുഹമ്മദ് ചെയ്തു.അൽ സോറയിലെ പ്രകൃതി സുന്ദരമായ ഇടത്തില്‍ ചേർന്ന മന്ത്രിസഭായോഗത്തിന്‍റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കണ്ടൽക്കാടുകൾ, മണൽ നിറഞ്ഞ ബീച്ചുകൾ, തടാകങ്ങൾ എന്നിവ ഉൾപ്പെടുന്ന സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ആവാസവ്യവസ്ഥയ്ക്ക് പേരുകേട്ടതാണ് അജ്മാനിലെ അൽ സോറ. കഴിഞ്ഞ വർഷത്തെ ശൈത്യകാല ക്യാംപെയിനിലൂടെ യുഎഇയുടെ പ്രാദേശിക ടൂറിസത്തില്‍ 36 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 1.3 ദശലക്ഷം സന്ദർശകരാണ് രാജ്യത്തെത്തിയത് എന്നാണ് കണക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.