ആശുപത്രികളിലേക്ക് സ്പെഷ്യൽ സർവ്വീസുമായി കെ എസ് ആർ ടി സി

ആശുപത്രികളിലേക്ക് സ്പെഷ്യൽ സർവ്വീസുമായി കെ എസ് ആർ ടി സി

തിരുവനന്തപുരം: കൊവിഡ് കാലത്ത് പൊതു​ഗതാ​ഗത സൗകര്യം എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടി കൂടുതൽ സർവ്വീസുകളുമായി കെ എസ് ആർ ടി സി. ഇതിന് വേണ്ടി ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തുനിന്നും 'ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ' രാവിലെ 5.10 ന് സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 6:10 ന് എത്തും.

ആലപ്പുഴ മെഡി:കോളേജിൽ നിന്ന് ലേക്ക്ഷോർ ഹോസ്പ്പിറ്റൽ വഴി അമൃതാ ഹോസ്പ്പിറ്റലിൽ എത്തിച്ചേരുന്ന വിധത്തിൽ സൂപ്പർ ഫാസ്റ്റ് സർവ്വീസായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് തിരിച്ച് ഉച്ചയ്ക്ക് 2:40ന് അമൃത ഹോസ്പിറ്റലിൽ നിന്ന് , ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്, പാരിപ്പള്ളി മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരം സെൻട്രൽ ബസ് സ്‌റ്റേഷനിൽ എത്തും.

യാത്രക്കാരുടെ ആവശ്യാനുസരണം കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇത് പോലെയുള്ള കൂടുതൽ ഹോസ്പിറ്റൽ സർവ്വീസുകൾ ആരംഭിക്കാൻ കെ എസ് ആർ ടി സി തയ്യാറെണെന്ന് സി എം ഡി അറിയിച്ചു. ഇതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ എല്ലാ യൂണിറ്റിലും ഇതിനകം നൽകിയിട്ടുണ്ടെന്നും സി എം ഡി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.