മൂന്നു മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ: ബാംഗ്ലൂരിനെ സമനിലയിൽ തളച്ച് ഗോവ

മൂന്നു മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ: ബാംഗ്ലൂരിനെ സമനിലയിൽ തളച്ച് ഗോവ

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ ആവേശക്കളിയിൽ മുൻ ചാമ്പ്യന്മാരായ ബാംഗ്ലൂർ എഫ് സി യെ സമനിലയിൽ തളച്ച് എഫ് സി ഗോവ. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഗോവ സമനില നേടിയത്. 66 മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ഗോവ ഇഗോർ ആംഗുലോയുടെ ഇരട്ടഗോളിൽ സമനില പിടിച്ചെടുക്കുകയായിരുന്നു.

ആദ്യപകുതിയിൽ ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു. 27ാം മിനിട്ടിൽ ഹെഡ്ഡറിലൂടെ ക്ലെയ്റ്റൺ സിൽവയാണ് ബാംഗളൂർനെ മുന്നിലെത്തിച്ചത്. ഹർമൻജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയർ ചെയ്യുന്നതിൽ ഗോവ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവ ബോക്‌സിലേക്ക് നീണ്ട പന്ത് ആരും മാർക്ക് ചെയ്യാതിരുന്ന സിൽവ അനായാസം വലയിലെത്തിച്ചു.

57ാം മിനിട്ടിൽ യുവാൻ അന്റോണിയോ ഗോൺസാലസാണ് ബംഗളൂരുവിന്റെ രണ്ടാം ഗോൾ നേടിയത്. ദെഷോൺ ബ്രൗൺ ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് എറിക് പാർത്താലു ഹെഡ്ഡ് ചെയ്ത് യുവാന് മറിച്ച് നൽകുകയായിരുന്നു. ഉഗ്രനൊരു ഗോളിലൂടെ യുവാൻ പന്ത് വലയിലിട്ടു. അറുപത്തിയാറാം മിനിറ്റ് അംഗുളോ ഗോവയുടെ ആദ്യ ഗോൾ കണ്ടെത്തി പകരക്കാരൻ ആൽബർട്ടോ പ്രതിരോധം തീർത്ത പാസ്സിൽ അംഗുളോ അനായാസം ലക്ഷ്യം കണ്ടു. മൂന്ന് മിനിട്ടിനുള്ളിൽ അം​ഗുല തന്റെ രണ്ടാം ​ഗോളും വലയിൽ ആക്കിയതോടെ ഗോവ മത്സരം രക്ഷിച്ചെടുക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

ലോകകപ്പിന് പുതിയ ചാമ്പ്യൻ
🏆
ലോകചാമ്പ്യന്മാർ
സ്പെയിൻ 🇪🇸
ലോകകപ്പ് വിജയത്തിന് അഭിനന്ദനങ്ങൾ!
FIFA WORLD CUP 2026
CNEWSLIVE