സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന സമരത്തിൽ മാധ്യമ പ്രവർത്തകരും പങ്കെടുക്കും

സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന സമരത്തിൽ മാധ്യമ പ്രവർത്തകരും പങ്കെടുക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയനുകൾ 26ന്‌ നടത്തുന്ന പണിമുടക്കിൽ മാധ്യമ പ്രവർത്തകരും ജീവനക്കാരും പങ്കെടുക്കും. മാധ്യമ പ്രവർത്തകരുടെ വേജ്‌ബോഡ്‌ ഇല്ലാതാക്കുന്ന തൊഴിൽകോഡുകളാണ്‌ കേന്ദ്രസർക്കാർ പാസ്സാക്കിയിരിക്കുന്നത്‌. രാജ്യത്തെ തൊഴിലാളികളെയുേം കർഷകരെയും പ്രതികൂലമായ ബാധിക്കുന്ന നയങ്ങൾ കേന്ദ്രസർക്കാർ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്.

രാജ്യത്തെ ഭൂരിപക്ഷം തൊഴിലാളികളും പങ്കെടുക്കുന്ന പണിമുടക്കിൽ എല്ലാ പിന്തുണയും ഐക്യദാർഡ്യവും പ്രഖ്യാപിക്കുന്നതായി കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ)സംസ്‌ഥാന പ്രസിഡണ്ട്‌ കെ പി റെജി അറിയിച്ചു. പണിമുടക്ക്‌ വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.