കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ വനം വകുപ്പിന് അലംഭാവവും ഉദാസീനതയുമാണെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വനം വകുപ്പും മന്ത്രിയും പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഉപഗ്രഹ മാപ്പിങ് അടക്കം പാളിയതിനു പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി സിറോ മലബാര്‍ സഭ രംഗത്തെത്തിയത്.
കര്‍ഷകരെ വഴിയാധാരമാക്കുന്ന റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി. പിഴവുകള്‍ തിരുത്താന്‍ ജനപ്രതിനിധികളെയും, കര്‍ഷകരെയും, തദ്ദേശ സ്ഥാപനങ്ങളെയും ആശ്രയിക്കണം.
കര്‍ഷക അവകാശം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് നിര്‍ബന്ധിതരാകുമെന്നും ആര്‍ച്ച് ബിഷപ് ജോസഫ് പറഞ്ഞു.
ഇതിനിടെ ബഫര്‍ സോണ്‍ വിഷയത്തില്‍ കെ.സി.ബി.സി സമരം ദൗര്‍ഭാഗ്യകരമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് കെ.സി.ബി.സി നില്‍ക്കരുത്. കമീഷന്റെ കാലാവധി കൂട്ടുന്ന കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.