പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ് സി ബി ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ് സി ബി ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പത്തനംതിട്ട പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ നൽകിയ ഒരുകൂട്ടം ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് സോമരാജന്റെ ഉത്തരവ്. സംസ്ഥാന സർക്കാർ കേസ് സി ബി ഐ ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹൈക്കോടതിയിൽ നേരത്തെ കത്ത് നൽകിയിരുന്നു.

നിക്ഷേപതട്ടിപ്പിൽ പ്രതികൾ സമ്പാദിച്ച പണം വിദേശത്തെ ബാങ്കുകളിൽ നിക്ഷേപിച്ചതായി സംശയമുണ്ട്, വിദേശത്തുള്ള ബന്ധുക്കളെ ചോദ്യം ചെയ്യണം അതിനാൽ അന്വേഷണം സി ബി ഐ ഏറ്റെടുക്കണം എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. അന്വേഷണ രേഖകൾ സി ബി ഐ ക്ക് എത്രയും വേഗം കൈമാറണമെന്നും സമർത്ഥനായ ടീമിനെ അന്വേഷണത്തിന് നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പ്രത്യേക കോടതി നോട്ടിഫൈ ചെയ്യുന്നതുവരെ നിലവിലെ സി ബി ഐ കോടതി കേസ് പരിഗണിക്കാൻ ഉത്തരവിൽ പറയുന്നുണ്ട്. പോപ്പുലർ ഫിനാൻസിയേസിന്റെ 238 ശാഖകളിലൂടെ 3000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 20,000 നിക്ഷേപകരിൽ നിന്നാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ ഉടമ റോയി തോമസ് ഡാനിയൽ, ഭാര്യ പ്രഭാ തോമസ്, രേണു, റിയ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.