ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കാന്‍ ഇന്ന് നിര്‍ണായക വെര്‍ച്വല്‍ യോഗം ചേരും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉച്ചകഴിഞ്ഞ് മൂന്നിന് സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായും സെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തും. വെര്‍ച്വല്‍ സംവിധാനത്തിലൂടെ നടക്കുന്ന യോഗത്തില്‍ കൊറോണ വ്യാപനത്തിന്റെ നിലവിലെ കണക്കുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിതി ആയോഗ് മേധാവി പരമേശ്വരന്‍ അയ്യര്‍ എന്നിവരും മന്‍സുഖ് മാണ്ഡവ്യയ്ക്കും ആരോഗ്യ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ആഗോള കോവിഡ് വ്യാപനം വിലയിരുത്തിയിരുന്നു.
വിദേശത്തു നിന്നും ഇന്ത്യയിലെത്തിയവര്‍ക്കാണോ ആദ്യം ഒമിക്രോണ്‍ പുതിയ വകഭേദം ബാധിച്ചതെന്നതിന് നിലവില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. നിലവിലെ ബിഎഫ്-7 വകഭേദം ആറുമാസം മുന്നേ ഇന്ത്യയില്‍ നാലു പേര്‍ക്കാണ് കണ്ടെത്തിയത്. അതിന് ശേഷവും വ്യാപന തോതില്‍ കാര്യമായ വര്‍ധന ഉണ്ടാകാതിരുന്നതിനാല്‍ ആശങ്കപ്പെടാനില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നം വ്യാപിക്കുമെന്നതിനാല്‍ മാസ്‌ക് നിര്‍ബന്ധമാക്കാനും സാമൂഹ്യ കൂട്ടായ്മയില്‍ നിയന്ത്രണം വേണമെന്നും നിര്‍ദേശമുണ്ട്.
ഇന്ത്യയില്‍ വാക്സിന്‍ വിതരണം ഫലപ്രദമായി നടന്നതാണ് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത്. പുതിയ വകഭേദവും ജനങ്ങളില്‍ കാര്യമായ പ്രത്യാഘാതം ഉണ്ടാക്കിയിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.