എന്‍ഐഎ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് കൊലപാതക സ്‌ക്വാഡ് അംഗം മുഹമ്മദ് മുബാറഖിന്റെ ചോദ്യം ചെയ്യല്‍ ഇന്നാരംഭിക്കും

എന്‍ഐഎ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് കൊലപാതക സ്‌ക്വാഡ് അംഗം മുഹമ്മദ് മുബാറഖിന്റെ ചോദ്യം ചെയ്യല്‍ ഇന്നാരംഭിക്കും

കൊച്ചി: എന്‍ഐഎ സംസ്ഥാന വ്യാപക റെയ്ഡിനിടെ അറസ്റ്റ് ചെയ്ത മുഹമ്മദ് മുബാറഖിന്റെ ചോദ്യം ചെയ്യല്‍ ഇന്നാരംഭിക്കും. കൊച്ചി എന്‍ഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ നടക്കുക. കഴിഞ്ഞ ദിവസം എന്‍ഐഎ പ്രത്യേക കോടതി അഞ്ച് ദിവസത്തെ കസ്റ്റഡി അനുവദിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡ് അംഗമാണ് മുഹമ്മദ് മുബാറഖ് എന്നാണ് എന്‍ഐഎ കണ്ടെത്തല്‍.

മറ്റു പാര്‍ട്ടികളിലെ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ട് ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയതായും ഏജന്‍സി വ്യക്തമാക്കുന്നു. നേരത്തെ നടന്ന റെയ്ഡില്‍ ഇയാളുടെ വീട്ടില്‍ നിന്ന് മഴുവും വാളും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു.

ഹിറ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തന രീതിയടക്കമുള്ള വിശദാംശങ്ങള്‍ തേടുകയാണ് മുബാറഖിലൂടെ എന്‍ഐഎ ലക്ഷ്യമിടുന്നത്. പിടിയിലായ മുബാറക്ക് കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവന്നിരുന്ന അഭിഭാഷകനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.