സ്വദേശിവല്‍ക്കരണം പിഴ കൂട്ടി യുഎഇ

സ്വദേശിവല്‍ക്കരണം പിഴ കൂട്ടി യുഎഇ

ദുബായ്: യുഎഇയില്‍ സ്വദേശി വല്‍ക്കരണം സംബന്ധിച്ച മാനവ വിഭവ ശേഷി മന്ത്രാലത്തിന്‍റെ നിർദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയുളള പിഴ ഉയർത്തി. 50 ശതമാനത്തിലധികം വിദഗ്ധ ജീവനക്കാരുളള സ്ഥാപനങ്ങളില്‍ 2023 ഡിസംബറോടെ നാല് ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്നതാണ് നിർദ്ദേശം. ഈ വർഷത്തെ സ്വദേശി വല്‍ക്കരണ തോത് പാലിക്കാത്ത കമ്പനികള്‍ക്ക് വർഷത്തില്‍ തൊഴിലാളിക്ക് 84,000 ദിർഹമെന്ന കണക്കില്‍ പിഴ ഈടാക്കുമെന്നാണ് മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയ ചുമതലയുളള മന്ത്രി ഡോ അബ്ദുള്‍റഹ്മാന്‍ അല്‍ അവാർ പറഞ്ഞു.

നേരത്തെ ഇത് 72,000 ദിർഹമായിരുന്നു. ഓരോ വർഷവും പിഴയില്‍ വർദ്ധനവ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതായത് നിർദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ ഒരു ജീവനക്കാരന് മാസം 7000 ദിർഹമെന്ന കണക്കില്‍ വർഷത്തില്‍ 84,000 ദിർഹം നല്‍കേണ്ടിവരും. സ്ഥാപനത്തിലെ വിദഗ്ധ ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായാണ് സ്വദേശികളെ നിയമിക്കേണ്ടത്.

2022 ല്‍ സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഇതുവരെ 400 ദശലക്ഷം ദിർഹം പിഴ ഈടാക്കിയതായി നേരത്തെ അധികൃതർ അറിയിച്ചിരുന്നു. 9293 സ്ഥാപനങ്ങള്‍ ലക്ഷ്യം കൈവരിച്ചു. 28700 ഇ​മാ​റാ​ത്തി​ക​ളെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​യ​മി​ച്ചി​ട്ടു​ണ്ട്. സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഗ്രാന്‍ഡ് അടക്കമുളള ആനുകൂല്യങ്ങളും നേരത്തെതന്നെ അധികൃതർ പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.