കേരള ബ്ലാസ്റ്റേഴ്സിന് സമനില

കേരള ബ്ലാസ്റ്റേഴ്സിന് സമനില

പനാജി: ഐഎസ്എല്‍ ഏഴാം സീസണിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ആദ്യപകുതിയില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയിലെ രണ്ടു ഗോള്‍ നേട്ടത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ സമനിലയിൽ തളയ്ക്കുകയായിരുന്നു ,സമനിലയോടെ ആദ്യ പോയിന്റ് നേടി പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി.

വിടപറഞ്ഞ ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മത്സരം തുടങ്ങിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഫ്രീ കിക്ക്    അവസരം കിട്ടി. അഞ്ചാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. ബോക്സിനടുത്ത് നിന്ന് കിട്ടിയ ഫ്രീ കിക്കിൽ നിന്നായിരുന്നു ഗോള്‍ പിറന്നത്. സെയ്ത്യസെന്‍ സിംഗിന്റെ കിക്ക് കൃത്യമായി ബോക്സിനകത്ത് നിന്ന സെര്‍ജിയോ സിഡോഞ്ചയിലേക്ക്. നായകന്‍ ഒരു പിഴവും വരുത്താതെ ഹെഡറിലൂടെ പന്ത് കൃത്യം വലയിലാക്കി. ആദ്യമിനിറ്റിലെ ഗോള്‍ ബ്ലാസ്റ്റേഴ്സിന് ഊര്‍ജം പകര്‍ന്നു. തുടര്‍ച്ചയായ നീക്കങ്ങളാല്‍ ബ്ലാസ്റ്റേഴ്സ് എതിരാളികളില്‍ സമ്മര്‍ദം സൃഷ്ടിച്ചു.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ വഴങ്ങി. തുടര്‍ച്ചയായ രണ്ടു കോര്‍ണറുകള്‍ക്കൊടുവിലാണ് നോര്‍ത്ത് ഈസ്റ്റ് ലക്ഷ്യം കണ്ടത്. അമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളിലെ ആശയക്കുഴപ്പം മുതലെടുത്ത് ക്വേസി അപിയ ആണ് ഗോള്‍ നേടിയത്. മത്സരം പുരോഗമിക്കുന്നതിനിടെ ബോക്സിനകത്ത് ലാലെങ്മാവിയയെ, ജെസെല്‍ വീഴ്ത്തിയെന്ന കാരണത്താല്‍ റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടി. പക്ഷേ പരിചയ സമ്പന്നനായ അപിയയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തായി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടുപ്പിച്ചെങ്കിലും അവസാന മിനിറ്റിൽ ഇദ്രിസ സെല്ലയിലൂടെ തന്നെ ഹൈലാന്‍ഡേഴ്സ് സമനില നിലനിർത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.