കെസിവൈഎം, എസ്എംവൈഎം രൂപതാ വാർഷിക സെനറ്റ് സമ്മേളനം നടന്നു

കെസിവൈഎം, എസ്എംവൈഎം രൂപതാ വാർഷിക സെനറ്റ് സമ്മേളനം നടന്നു

താമരശേരി: കെസിവൈഎം, എസ്എംവൈഎം താമരശേരി രൂപതാ വാർഷിക സെനറ്റ് സമ്മേളനം താമരശേരിയിൽ നടന്നു. രൂപതാ ചാൻസലർ ഫാ.ബെന്നി മുണ്ടനാട്ട് ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡൻ്റ് അഭിലാഷ് കുട്ടിപ്പാറ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര മുഖ്യ പ്രഭാഷണം നടത്തി. രൂപതാ ഡയറക്ടർ ഫാ.ജോർജ് വെള്ളയ്ക്കാക്കുടിയിൽ ആമുഖ പ്രഭാഷണം നടത്തി. രൂപതാ ആനിമേറ്റർ സിസ്റ്റർ ഷാർലെറ്റ് റോസ് സിഎംസി, രൂപതാ സെക്രട്ടറി ആഷ്ലി തെരേസാ മാത്യൂ എന്നിവർ പ്രസംഗിച്ചു.

റിച്ചാൾഡ് ജോൺ റിപ്പോർട്ട് അവതരിച്ചു. ഫാ.ജോജോ കപ്പുച്ചിൻ ക്ലാസുകൾ നയിച്ചു. കണക്ക് അവതരണം, സംഘടനാ ചർച്ച, കർമ്മ പദ്ധതി അവതരണം, മേഖലാ റിപ്പോർട്ട് അവതരണം, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ നടന്നു.

രൂപത സമിതിയുടെ പുതിയ ഭാരവാഹികളായി അഭിലാഷ് കുടിപ്പാറ (പ്രസിഡൻ്റ്) വിപിൻ രാജു, ആഷ്ലി തെരേസാ മാത്യൂ (വൈസ് പ്രസിഡൻ്റുമാർ), ജെസ്റ്റിൻ സൈമൺ (ജനറൽ സെക്രട്ടറി), അലോണ പൂകമല, മെൽട്ടോ (സെക്രട്ടറിമാർ), ആൽബിൻ (ട്രഷറർ), റിച്ചാൾഡ് ജോൺ, അലീന മാത്യു (സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങൾ), അബ്രാഹം, അലീന സോജൻ (സംസ്ഥാന സെനറ്റ് അംഗങ്ങൾ), വിശാഖ് തോമസ്, ഡിയാ തോമസ് (എസ്എംവൈഎം കൗൺസിലർമാർ ) സിസ്റ്റർ റൊസീൻ എസ്എബി (രൂപതാ ആനിമേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ മുൻ ഭാരവാഹികൾ, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർ എന്നിവരെ ആദരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26