ഭാവിയിലെ കരകൗശല വിദഗ്ധർക്കായി വത്തിക്കാൻ "സ്കൂൾ ഓഫ് ആർട്സ് ആൻഡ് ട്രേഡ്സ്" ആരംഭിക്കുന്നു

ഭാവിയിലെ കരകൗശല വിദഗ്ധർക്കായി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഭാവിയിലെ കല്ലാശാരിമാര്‍, മരപ്പണിക്കാർ, മാർബിൾ കരകൗശലത്തൊഴിലാളികൾ എന്നിവർക്ക് ഈ കൈത്തൊഴിലുകളുടെ സാങ്കേതിക വശങ്ങൾ പഠിക്കുന്നതിനായി വത്തിക്കാനിലെ ഫാബ്രിക് ഓഫ് സെന്റ് പീറ്റർ ഒരു പുതിയ "സ്കൂൾ ഓഫ് ആർട്സ് ആൻഡ് ട്രേഡ്സ്" ആരംഭിക്കുന്നു.

ഇതിന്റെ ഭാഗമായി ഫാബ്രിക് ഓഫ് സെന്റ് പീറ്ററിൽ തിങ്കളാഴ്ച ഇരുപത് വിദ്യാർത്ഥികൾ ആദ്യ ദിവസത്തെ ക്ലാസുകളിൽ പങ്കെടുക്കും. വത്തിക്കാൻ ബസിലിക്കയുടെ സംരക്ഷണത്തിനും പരിപാലനത്തിനും മേൽനോട്ടം വഹിക്കുന്ന ഫാബ്രിക് ഓഫ് സെന്റ് പീറ്ററുമായി കൈകോർത്ത് ഫ്രാത്തെല്ലി തൂത്തി ഫൗണ്ടേഷൻ ആണ് സ്കൂൾ സ്ഥാപിക്കാനാവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നത്.

12 യുവാക്കളും എട്ട് യുവതികളും അടങ്ങുന്നതാണ് ആദ്യ വിദ്യാർത്ഥി സംഘം. ഇവർ ഇറ്റലി, പെറു, ജർമ്മനി, ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കല്ലാശാരിമാര്‍, മാർബിൾ പണിക്കാർ, കുമ്മായക്കൂട്ടു കൊണ്ടുള്ള പണി ചെയ്യുന്നവർ, വീടിന്റേയും മറ്റും ഉള്‍ഭാഗം മനോഹരമാക്കുന്ന ജോലി, മരപ്പണിക്കാർ എന്നിവയ്ക്കാകും പുതിയ സ്കൂളിൽ പരിശീലനം ലഭിക്കുക.

ഓരോ വിദ്യാർത്ഥികളും ഇതിനകം ശാസ്ത്രീയവും കലാപരവുമായ പരിശീലനം നേടിയിട്ടുണ്ട്. എങ്കിലും റോമിലും വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലും കാണപ്പെടുന്ന നടപ്പാതയായ "സാൻപിട്രിനി" യുടെ വൈദഗ്ധ്യം കൂടി പഠിക്കുക വഴി കൈത്തൊഴിലുകളിൽ വിദ്യാർത്ഥികളുടെ രൂപീകരണം പൂർത്തിയാക്കാൻ കോഴ്‌സ് ലക്ഷ്യമിടുന്നു.

ക്ലാസുകൾ പലാസോ ഡെല്ല കാനോനിക്കയിലാണ് നടക്കുക. പ്രായോഗിക സെമിനാറുകളും ഫാബ്രിക്കിന്റെ വർക്ക് ഷോപ്പുകളിൽ നടക്കുന്നുണ്ട്.

ഭാവിയിലെ കരകൗശല വിദഗ്ധരെ രൂപപ്പെടുത്തുന്നു

സ്കൂൾ ഓഫ് ആർട്‌സ് ആൻഡ് ട്രേഡ്സ് യുവതലമുറകൾക്ക് നൂറ്റാണ്ടുകളുടെ പ്രായോഗിക അറിവ് കൈമാറാൻ ശ്രമിക്കുന്നുവെന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഫാബ്രിക് പ്രസിഡന്റും ആർച്ച്‌പ്രിസ്റ്റുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റിയുടെ അഭിപ്രായപ്പെടുന്നു.

സംസ്‌കാരത്തിനും ഈ കാലഘട്ടത്തിലെ സ്ത്രീപുരുഷന്മാർക്കും സഭയ്ക്കും വേണ്ടിയുള്ള സേവനത്തെ ലക്ഷ്യമാക്കിയുള്ള ഈ സ്കൂൾ മനുഷ്യ വർഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരുടെ മണ്ണിൽ ഒരു വിത്ത് പാകാൻ നമ്മെ സഹായിക്കുമെന്ന് കർദ്ദിനാൾ പറഞ്ഞു.

"സെന്റ് പീറ്റർ ബസലിക്കയുടെ ഫാബ്രിക്ക് സംരക്ഷിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തിനും സാൻപിട്രിനിയുടെ പ്രൊഫഷണലിസത്തിനും അന്താരാഷ്ട്ര അക്കാദമിക് ലോകത്തിന്റെ ശാസ്ത്രീയ സംഭാവനയ്ക്കും നന്ദി. കലകളുടെയും വ്യാപാരങ്ങളുടെയും അധ്യാപനത്തിലൂടെ ആത്മീയവും നരവംശശാസ്ത്രപരവുമായ മാനങ്ങൾ ഉൾക്കൊള്ളാൻ പ്രാപ്തമായ ഒരു യഥാർത്ഥ അവിഭാജ്യ രൂപീകരണം ഫലത്തിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കും" കർദ്ദിനാൾ വിശദീകരിച്ചു.

ആഴത്തിലുള്ള പഠനം

ആറ് മാസത്തെ കോഴ്‌സിന്റെ മുഴുവൻ കാലയളവിലും ഡെഹോനിയൻ ഫാദേഴ്‌സ് നടത്തുന്ന "വില്ല ഔറേലിയ" വസതിയിൽ വിദ്യാർത്ഥികൾ താമസിക്കും. കോഴ്‌സ് ലക്ഷ്യങ്ങളിൽ യുവ കരകൗശല വിദഗ്ധരുടെ തൊഴില്‍പരവും വ്യക്തിഗതവുമായ വളർച്ചയും ഉൾപ്പെടുന്നുണ്ട്. കൂടാതെ കലാചരിത്രത്തിലെ രൂപീകരണത്തോടൊപ്പം മാനുഷിക കഴിവുകളുടെ വികസനവും വത്തിക്കാൻ ലക്ഷ്യമിടുന്നു.

പ്രഭാഷണങ്ങൾ, സെമിനാറുകൾ, ഗൈഡഡ് ടൂറുകൾ, ഇറ്റലിയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്കുള്ള പഠന സന്ദർശനങ്ങൾ എന്നിവയുടെ കൂടിച്ചേർന്നതാണ് അധ്യാപന പ്രവർത്തനങ്ങൾ. തൊഴിൽ പരിശീലിക്കുന്നവർ എന്ന നിലയിൽ, ഇരുപത് വിദ്യാർത്ഥികൾക്കും ലോകത്തിലെ ഏറ്റവും വലുതും പ്രധാന ക്രിസ്ത്യൻ ദേവാലയവുമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സാങ്കേതികവും ആത്മീയവുമായ വിശദാംശങ്ങളിൽ മുഴുവനായി മുഴുകാനുള്ള അവസരം ലഭിക്കും.

കൂടുതൽ വത്തിക്കാൻ വാർത്തകൾ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.