സീറോ ആക്‌സിഡന്റ് ക്യാമ്പയിനിങ്ങിന് തുടക്കമായി

സീറോ ആക്‌സിഡന്റ് ക്യാമ്പയിനിങ്ങിന് തുടക്കമായി

മാനന്തവാടി: 2021 മുതൽ 2031 വരെ റോഡപകടങ്ങളുടെ എണ്ണം അമ്പത് ശതമാനം കുറയ്ക്കുക എന്ന ഡബ്യൂ.എച്ച്.ഒ -യുടെ (A/RES/74/299) പദ്ധതിയുടെ ഭാഗമായി വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എക്സലൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സിഡിറ്റ് വിദ്യാഭ്യാസ സഹകാരി ''Our aim is Zero accident'' ക്യാമ്പയിനിങ്ങിന് സിഡിറ്റ് ഹാളിൽ തുടക്കം കുറിച്ചു.

സ്ഥാപനത്തിൽ പഠിക്കുന്ന എല്ലാവർക്കും അടിസ്ഥാന റോഡ് നിയമങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. പ്രഥമ ശുശ്രൂഷ നൽകുന്ന വിഷയത്തിൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. നരേഷ് ബാലകൃഷ്ണനും, അടിസ്ഥാന ട്രാഫിക് ബോധവത്കരണ ക്ലാസുകൾ ശ്രീ. ബാബു പായിക്കാടാനും നയിച്ചു.

സ്ഥാപന മേധാവിയും മാനേജിങ് ഡയറക്ടറുമായ ശ്രീ. അനീഷ് എ വി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്ലാസ്സിൽ പങ്കെടുത്ത 100 പേർക്ക് സെന്റ് ജോസഫ് മിഷൻ ആശുപത്രിയുടെ ബി.എൽ.എസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.