ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തി രാഹുല്‍ ഗാന്ധി; ഭാരത് ജോഡോ യാത്ര അവസാനിച്ചു; നാളെ സമാപന സമ്മേളനം

ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തി രാഹുല്‍ ഗാന്ധി; ഭാരത് ജോഡോ യാത്ര അവസാനിച്ചു; നാളെ സമാപന സമ്മേളനം

ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കാശ്മീരില്‍ അവസാനിച്ചു. ലാല്‍ ചൗക്കില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് പദയാത്ര അവസാനിച്ചത്. നാളെയാണ് സമാപന സമ്മേളനം.

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 3,570 കിലോമീറ്റര്‍ താണ്ടിയാണ് കാശ്മീരിലെത്തിയത്. 145 ദിവസമാണ് യാത്രയ്ക്ക് വേണ്ടി വന്നത്.

ജനങ്ങളോട് നേരിട്ട് ഇടപഴകിയുള്ള രാഹുലിന്റെ യാത്ര പാര്‍ട്ടിക്ക് ഗുണകരമായി എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ജമ്മു കശ്മീരിലെത്തിയ യാത്രയില്‍ മുന്‍ മുഖ്യമന്ത്രിമായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും രാഹുലിനൊപ്പം ചേര്‍ന്നിരുന്നു.

പന്താ ചൗക്കില്‍ നിന്ന് രാവിലെ പത്തിനാരംഭിച്ച യാത്ര ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ലാല്‍ ചൗക്കില്‍ അവസാനിപ്പിക്കുകയായിരുന്നു. പാര്‍ട്ടി ഓഫീസിന് മുന്നില്‍ അല്ലാതെ മറ്റെവിടെയും പതാക ഉയര്‍ത്താന്‍ പൊലീസ് അനുമതി നല്‍കിയില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേഷ് ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് പതാക ഉയര്‍ത്താന്‍ അനുമതി നല്‍കി.

സമാപന സമ്മേളനം പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. 23 കക്ഷികളെയാണ് ക്ഷണിച്ചിരിക്കുന്നത്. ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ പങ്കെടുക്കില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.