ലംഘകരില്ലാത്ത മാതൃരാജ്യം" ക്യാമ്പയിനുമായി ജിഡി ആർഎഫ്എ

ലംഘകരില്ലാത്ത മാതൃരാജ്യം

ദുബൈ :ദുബൈയിൽ അനധികൃത താമസക്കാർ - ഇല്ലാത്ത വരും കാലത്തെ ലക്ഷ്യം വെച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡി ആർഎഫ്എഡി) "ലംഘകരില്ലാത്ത മാതൃരാജ്യം" എന്ന ക്യാമ്പയിന് തുടക്കമിട്ടു.വീസാ നിയമങ്ങൾ ലംഘിക്കുന്നവരെ സംരക്ഷിക്കുകയോ,അവരെ ജോലിക്ക് നിയമിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പുവരുത്താനും, പകരം അത്തരക്കാരെ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കാനും, അത് വഴി താമസകാർക്ക് ജിഡിആർഎഫ്എയുടെ പ്രശംസാപത്രം നേടുന്നതിനുള്ള അവസരം നൽകുന്നതിനും ക്യാമ്പിയിന് വഴിയൊരുക്കുന്നു.

മറ്റുള്ളവരുടെ സ്പോൺസർഷിപ്പ് അല്ലെങ്കിൽ നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെ ഒരു കാരണവശാലും ജോലിയ്ക്ക് നിയമിക്കരുതെന്ന് സമൂഹത്തെ ബോധവൽക്കരിക്കാനാണ് ഇത്തരത്തിലുള്ള ഉദ്യമം കൊണ്ട് ലക്ഷ്യവെക്കുന്നതെന്ന് ജി ഡിആർഎഫ്എ ദുബൈയുടെ ഇത്തരം നിയമ -ലംഘനങ്ങൾ കൈകാര്യം ചെയ്യുന്ന വിദേശ ഫോളോ-അപ്പ് സെക്ഷൻ മേധാവി  ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗെയ്ത്ത് പറഞ്ഞു.

മാർച്ച്‌ ഒന്നിന് മുൻപ് അനധികൃതമായി രാജ്യത്ത് താമസിച്ചുവരുന്നവരെ പറ്റി വകുപ്പ് നടത്തിയ പഠന-റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് "ലംഘകരില്ലാത്ത മാതൃരാജ്യം" എന്ന ക്യാമ്പയിനുമായി അതോറിറ്റി മുന്നോട്ടുവന്നിരിക്കുന്നത്. താമസകാർ ഒരിക്കലും ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് ഭാഗമാകില്ലെന്ന് പ്രതിജ്ഞയെടുക്കാനും, ഇതുമായി ബന്ധപ്പെട്ടുള്ള സർട്ടിഫിക്കറ്റ് നേടുവാനും ജിഡിആർഎഫ്എ ദുബൈയുടെ വെബ്സൈറ്റിൽ അവസരമുണ്ടായിരിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വകുപ്പ് സംഘടിപ്പിച്ച അവബോധ വെർച്വൽ സെക്ഷനിനിൽ ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗെയ്ത്ത് വ്യക്തമാക്കി കൊവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ മാർച്ച് ഒന്നിന് മുമ്പ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്ക് പിഴ ഒഴിവാക്കിയ ഉത്തരവ് ലംഘകരുടെ അവസ്ഥ സുഗമമാകാൻ സഹായിച്ചു.ഇത് വഴി അവർക്ക് സന്തോഷമേകാനും താമസ കുടിയേറ്റ രേഖകൾ ശരിയാക്കി രാജ്യം നിന്ന് പുറത്ത് പോകാനും, വീണ്ടും യു എ ഇ യിലേക്ക് തന്നെ തിരിച്ചെത്താനും സഹായിച്ചു.

“യു‌എഇ പോലുള്ള സുസ്ഥിരവും സമ്പന്നവുമായ രാജ്യങ്ങളിൽ ഓവർ‌സ്റ്റേ നിയമലംഘകരോ നിയമവിരുദ്ധമായി താമസിക്കുന്ന ആളുകളോ സ്ഥിരമായി കാണാൻ കഴിയും. നമ്മുടെ രാജ്യത്ത് വരുന്ന ആളുകൾ എങ്ങനെയെങ്കിലും ഇവിടെ തുടരാൻ ശ്രമിക്കുന്നുവെന്ന് ”ബ്രിഗ് അൽ ഗെയ്ത്ത് കൂട്ടിച്ചേർത്തു.സന്ദർശന വിസ കാലഹരണപ്പെട്ടതിന് ശേഷം റെസിഡൻസി പുതുക്കുന്നതിൽ പരാജയപ്പെട്ടവരോ, രാജ്യം വിട്ടുപോകാത്തവരോ ആണ് ഇതിൽ മിക്ക പേരുമേന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വരാനും ജോലിചെയ്യാനും താമസിക്കാനുമുള്ള ഒരു സ്വപ്ന ഭൂമികയായി യുഎഇ മാറിയിരിക്കുന്നു. എന്നാൽ നിയമം തെറ്റിച്ചുള്ള താമസം സമൂഹത്തിന് ഏറെ ഭീഷണി സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള ആളുകൾ ജിഡിആർഎഫ്എ-ദുബായിയെ സമീപിക്കണമെന്നും, അല്ലെങ്കിൽ അമർ കോൾ സെന്ററിൽ വിളിച്ച് അവരുടെ നില മാറ്റുന്നതിന് ശരിയായ മാർഗ്ഗനിർദ്ദേശം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.8005111 എന്നതാണ് വകുപ്പിന്റെ ട്രോൾ ഫ്രീ നമ്പർ കോവിഡ് -19 പശ്ചാത്തലത്തിൽ ജൂൺ മുതൽ ദുബായിൽ 1,600 പേരെ തിരിച്ചയച്ചതായി ജിഡിആർഎഫ്എ-ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബെയ്ദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.അവർ സുരക്ഷിതമായി അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതുവരെ അവർക്ക് പാർപ്പിടവും ഭക്ഷണവും മറ്റു സഹായങ്ങളും വകുപ്പ് നൽകിയെന്ന് മേജർ ജനറൽ കൂട്ടിച്ചേർത്തു.

“നിയമലംഘകരില്ലാത്ത ഒരു രാജ്യമാണ് ഞങ്ങളുടെ ലക്ഷ്യം.അസാധാരണ കാലഘട്ടത്തിൽ ആളുകളുടെ ജീവിതം സുഗമമാക്കുന്നതിൽ യുഎഇ നടത്തിയത് മനുഷ്യത്വത്തിന്റെ മാതൃകാ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.നിയമലംഘകർക്ക് യുഎഇയിലെ സമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് ദുബായ് പോലീസിലെ നുഴഞ്ഞുകയറ്റ വിരുദ്ധ വകുപ്പ് ഡയറക്ടർ കേണൽ അലി സലേം അൽ ഷംസി പറഞ്ഞു.ദുബായിൽ ഈ വർഷം 18 കുറ്റകൃത്യങ്ങൾക്ക് പിന്നിൽ നിയമലംഘകരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.