ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജരിവാളിനുമെതിരെ അനുബന്ധ കുറ്റപത്രം നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അഴിമതിയിലൂടെ ലഭിച്ച പണം ഗോവയില്‍ പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിജയ് നായര്‍ ഉള്‍പ്പെടെയുള്ളവര്‍ 100 കോടിയിലേറെ സമാഹരിച്ചു. അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ വിജയ്നായര്‍ ആണെന്നും കുറ്റപത്രം പറയുന്നു.
സിബിഐയും ഇഡിയും നേരത്തെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ഇ.ഡി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. 32 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. എന്നാല്‍ ഇ.ഡി ഇതിന്റെ മൂന്നിരട്ടി അഴിമതി നടന്നുവെന്നാണ് കണ്ടെത്തിയത്. വിജയ് നായര്‍ എന്ന ഇടനിലക്കാരന്‍ വഴി ആം ആദ്മിക്ക് പണം ലഭിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മദ്യ അഴിമതിയിലൂടെ ലഭിച്ച പണത്തില്‍ ബഹുഭൂരിപക്ഷം ചെലവഴിച്ചത് ഗോവയിലെ തിരഞ്ഞടുപ്പിന് വേണ്ടിയാണെന്നും തിരഞ്ഞെടുപ്പ് സര്‍വേ നടത്തിയ വോളണ്ടിയര്‍മാര്‍ ഒരാള്‍ക്ക് 70 രൂപ വരെ നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇന്‍ഡോ സ്പിരിറ്റ് ഉടമയുമായി മുഖ്യമന്ത്രി കെജരിവാള്‍ ഫെയ്സ് ടൈം വീഡിയോ കോളിലൂടെ സംസാരിച്ചതായും സംസാരത്തിനിടെ വിജയ് നായര്‍ തന്റെ സ്വന്തം ആളാണെന്നും അദ്ദേഹം പറയുന്ന കാര്യങ്ങളുമായി മുന്നോട്ടു പോകാമെന്ന് പറയുന്നതായും ഇ.ഡി കണ്ടെത്തി. വിജയ് നായരാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്നും ഇ.ഡി അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v