ചൈനീസ് ചാര ബലൂണ്‍ അമേരിക്ക വെടിവെച്ച് വീഴ്ത്തി: മൂന്ന് സ്‌കൂള്‍ ബസുകളുടെ വലിപ്പം; പറന്നത് 60,000 അടി ഉയരത്തില്‍

ചൈനീസ് ചാര ബലൂണ്‍ അമേരിക്ക വെടിവെച്ച് വീഴ്ത്തി: മൂന്ന് സ്‌കൂള്‍ ബസുകളുടെ വലിപ്പം; പറന്നത് 60,000 അടി ഉയരത്തില്‍

വാഷിങ്ടൺ: അമേരിക്കയുടെ വ്യോമ പരിധിയിൽ പ്രവേശിച്ച ചൈനീസ് ചാര ബലൂൺ വെടിവെച്ച് വീഴ്ത്തി. സൗത്ത് കരോലീന തീരത്തിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ ബലൂൺ പ്രവേശിച്ചപ്പോഴാണ് അമേരിക്കൻ സൈന്യം യുദ്ധ വിമാനമായ എഫ് 22 ജെറ്റ് ഫൈറ്ററിലെ മിസൈൽ ഉപയോഗിച്ച് വെടിവെച്ച് വീഴ്ത്തിയത്.  

പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്നാണ് ശനിയാഴ്ച്ച ഉച്ചക്ക് ബലൂണിനെ തകർത്തത്. വെടിവെച്ചിടുന്നതിന് മുൻപ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്ര കിലോമീറ്റർ പരിധിയിലുള്ള മൂന്നോളം വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. യുഎസ് സമുദ്ര തീരത്ത് നിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെ കടലിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കും.

മൂന്നു സ്കൂൾ ബസുകളുടെ വലുപ്പമുള്ള ബലൂൺ 60,000 അടി ഉയരത്തിലാണ് പറന്നത്. ജനവാസമേഖലയിലൂടെ സഞ്ചരിക്കുമ്പോൾ വെടിവച്ചാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ബലൂൺ കടലിന് മേലെ എത്തുന്നതുവരെ കാത്തിരുന്നത്. ബലൂണിന്റെ അവിശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ യുഎസ് സൈന്യം ആരംഭിച്ചിട്ടുണ്ട്. ഇതിനായി രണ്ട് കപ്പലുകൾ തിരച്ചിൽ ആരംഭിച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://twitter.com/rawsalerts/status/1621980596346953729?t=Mre5HaPrbR3_B4HfXMRLBQ&s=19


യുഎസ് ആകാശത്ത് ചൈനയുടെ ചാരബലൂൺ കണ്ടെത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ വഷളാക്കിയിരുന്നു. ഇതേ തുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ചൈനീസ് സന്ദർശനം റദ്ദാക്കുകയും ചെയ്തിരുന്നു. 

വഴിതെറ്റിയാണ് ബലൂൺ എത്തിയതെന്നാണ് ചൈനീസ് അവകാശവാദം. കാലാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്നതിനാണ് ബലൂൺ അയച്ചതെന്നും ചൈന വിശദീകരിച്ചു.

ചൈനയുടെ ചാര ബലൂൺ ലാറ്റിൻ അമേരിക്കയിലും കണ്ടതായി റിപ്പോർട്ടുണ്ട്. യുഎസ് പ്രതിരോധ വിഭാഗമായ പെന്റഗൺ വക്താവ് പാറ്റ് റൈഡർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ ചാര ബലൂൺ കണ്ടെത്തിയത് ജനസാന്ദ്രത കുറഞ്ഞ മൊണ്ടാനയിലാണ്.

മോണ്ടാനയിലെത്തുന്നതിനു മുൻപ് കാനഡയിലും ബലൂൺ കണ്ടിരുന്നതായി അവിടത്തെ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. കാനഡയുമായി അതിർത്തി പങ്കിടുന്ന മോണ്ടാന സൈനികപരമായി യുഎസിന് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ്.

മുൻ വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

https://cnewslive.com/news/41365/china-says-balloon-that-entered-us-was-civilian-airship-for-research-that-deviated-from-course-jf

https://cnewslive.com/news/41395/top-us-diplomat-says-china-balloon-over-us-is-unacceptable-jf

https://cnewslive.com/news/41338/chinese-spy-balloon-flies-over-the-united-states-ami


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.