യുഎഇ പാസ്പോർട്ടിന്‍റേയും എമിറേറ്റ്സ് ഐഡിയുടേയും പുതുക്കിയ രൂപത്തിന് അംഗീകാരം നല്‍കി മന്ത്രിസഭായോഗം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചയോഗത്തിലാണ് അംഗീകാരം നല്‍കിയത്. അധിക സുരക്ഷ സവിശേഷതകളോടെയായിരിക്കും ഇനി ഇവ പുറത്തിറക്കുക.
എല്ലാ മേഖലകളിലുമുളള സൈബർ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സൈബർ സെക്യൂരിറ്റി കൗണ്‍സിലിനും രൂപം നല്‍കി. പരിസ്ഥിതി സംരക്ഷണത്തിനായി ഒരു പൊതുനയം സ്വീകരിക്കുവാനും തീരുമാനമായി. മാധ്യമ മേഖലയ്ക്ക് ഉണർവ്വ് നല്‍കാന്‍ നാഷണല്‍ മീഡിയാ ടീമിനും അനുമതി നല്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യത്യയാനവുമായി ബന്ധപ്പെട്ട് യു.എ.ഇ.യുടെ പ്രത്യേക പ്രതിനിധിയായി വ്യവസായ നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബറിനെ നിയമിച്ചു. അദ്ദേഹമായിരിക്കും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ആഗോള പരിപാടികളിലെല്ലാം യുഎഇയെ പ്രതിനിധീകരിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.