യുഎഇ മന്ത്രിസഭ പുനസംഘടിപ്പിച്ചു

യുഎഇ മന്ത്രിസഭ പുനസംഘടിപ്പിച്ചു

ദുബായ്:പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി യുഎഇ മന്ത്രിസഭ പുനസംഘടിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മന്ത്രിസഭ മാറ്റം പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുനസംഘടനയ്ക്ക് അംഗീകാരം നല്‍കി.

ഷമ്മ ബിൻത്​ സുഹൈൽ അൽ മസ്​റൂയിയാണ് സാമൂഹിക വികസന മന്ത്രി. സാലിം ബിൻ ഖാലിദ്​​ അൽ ഖാസിമി സാംസ്കാരിക, യുവജനകാര്യ മന്ത്രിയായും കാബിനറ്റ്​ സെക്രട്ടറി ജനറലായ മർയം ബിൻത്​ അഹ്​മദ്​ അൽ ഹമ്മദിയെ സഹമന്ത്രിയായും നിയമിച്ചു. നിർമിത ബുദ്ധി വകുപ്പ്​ മന്ത്രിയായ ഒമർ ബിൻ സുൽത്താൻ അൽ ഒലമക്ക്​ പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ഡയറക്ടർ ജനറൽ എന്ന അധിക പദവി കൂടി നൽകി.

കോംപറ്റീറ്റീവ്​നെസ്​ കൗൺസിൽ ചെയർമാനായി അബ്​ദുല്ല നാസർ ലൂട്ടയെ നിയമിച്ചു. ഹെസ ബു ഹാമിദും നൂറ അല്‍ കാബിയും സഹമന്ത്രിമാരായി തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.