ന്യൂഡൽഹി: ഭൂകമ്പ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ സംഘം വ്യാഴാഴ്ച തുർക്കിയിലെത്തും. നിലവിൽ ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്ന ദേശീയ ദുരന്ത പ്രതികരണ സേനയിലെ 101 പേരടങ്ങുന്ന സംഘങ്ങൾക്കൊപ്പം മൂന്നാമത്തെ സംഘവും ചേരും.
കുടുങ്ങിക്കിടക്കുന്നവരുടെ ഹൃദയമിടിപ്പ് വരെ കേൾക്കാവുന്ന റഡാറുകളും കോൺക്രീറ്റ് കട്ടറുകളും രണ്ടാഴ്ചത്തേക്ക് കഴിയാനുള്ള ഭക്ഷണവും അവശ്യവസ്തുക്കളും അടക്കം സന്നാഹങ്ങളുമായാണ് ചൊവ്വാഴ്ച ആദ്യ ഇന്ത്യൻ സംഘം തുർക്കിയയിലെത്തിയത്.
തകർന്ന കെട്ടിടത്തിനടിയിൽ പെട്ടവരെ രക്ഷിക്കുകയും പരിക്കേറ്റവർക്ക് പരിചരണം നൽകുകയും ചെയ്യുകയാണവർ. 70 രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ ദുരന്ത നിവാരണ യജ്ഞത്തിലാണ്.
അതിനിടെ ഭൂകമ്പമുണ്ടായ സിറിയയിലേക്ക് ഇന്ത്യ ആറ് ടൺ സഹായവസ്തുക്കൾ അയച്ചു. മരുന്നും ചികിത്സ ഉപകരണങ്ങളുമാണ് സൈനിക വിമാനത്തിൽ കൊണ്ടുപോയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.