ചുറ്റിനും വെള്ളം; കൗതുകമുണര്‍ത്തിയ ഫ്‌ളോട്ടിങ് ആപ്പിള്‍ സ്റ്റോര്‍; ഒഴുകിയെത്തി സഞ്ചാരികളും- വീഡിയോ

ചുറ്റിനും വെള്ളം; കൗതുകമുണര്‍ത്തിയ ഫ്‌ളോട്ടിങ് ആപ്പിള്‍ സ്റ്റോര്‍; ഒഴുകിയെത്തി സഞ്ചാരികളും- വീഡിയോ

ആപ്പിള്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഉല്‍പന്നങ്ങളില്‍ മാത്രമല്ല അവയുടെ സ്റ്റോറുകളില്‍ പോലും അതിശയങ്ങള്‍ തീര്‍ക്കാറുമുണ്ട് ആപ്പിള്‍ കമ്പനി. ടെക് ലോകത്ത് ശ്രദ്ധ നേടുന്നതും ആപ്പിള്‍ കമ്പനിയുടെ ഒരു സ്റ്റോര്‍ ആണ്. ആപ്പിള്‍ സ്റ്റോര്‍ എന്ന് വെറുതെ പറഞ്ഞ് തള്ളാനാവില്ല ഈ സ്റ്റോറിനെ. കാരണം ഉപഭോക്താക്കള്‍ക്ക് തികച്ചും അപൂര്‍വ്വമായ അനുഭവമാണ് ഈ സ്റ്റോര്‍ സമ്മാനിക്കുന്നത്.

വെള്ളത്തിലാണ് ആപ്പിളിന്റെ പുതിയ സ്റ്റോര്‍ നിര്‍മിച്ചിരിക്കുകന്നത്. സിങ്കപ്പൂരിലെ മറീന ബേയിലാണ് ഈ സ്റ്റോര്‍. പൂര്‍ണ്ണമായും വെള്ളത്തില്‍. അതായത് സ്റ്റോറിന് ചുറ്റും വെള്ളമാണ്. നേരത്തെ തന്നെ സ്‌റ്റോറിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ സ്‌റ്റോര്‍ ഉപഭോക്താക്കള്‍ക്കായി തുറന്നിരിക്കുകയാണ്. നിരവധിപ്പേരാണ് സ്റ്റോറിലേക്ക് എത്തുന്നതും.

കുഭഗോപുരത്തിന്റെ ആകൃതിയിലാണ് ഈ സ്റ്റോര്‍ നിര്‍മിച്ചിരിക്കുന്നത്. ദൂരെ നിന്നും നോക്കിയാല്‍ വെള്ളത്തില്‍ ഒരു ഗോളം കിടക്കുന്നതായേ തോന്നൂ. ആപ്പിളിന്റെ തന്നെ മൂന്നാമത്തെ റീട്ടെയില്‍ ലൊക്കേഷനാണ് സിങ്കപ്പൂരിലെ മരീന ബേയിലുള്ളത്. കൂടുതല്‍ ഭാഗങ്ങള്‍ നിര്‍മിച്ചിരിക്കുന്നതും പ്രത്യേക ഗ്ലാസ്ഉപയോഗിച്ചാണ്. പത്ത് ബാറുകളിലായി 114-ഓളം ഗ്ലാസുകള്‍ ഓരോന്നായി അടുക്കിവെച്ചാണ് കുംഭഗോപുരം നിര്‍മിച്ചരിക്കുന്നത്.

ഗ്ലാസുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത് എങ്കിലും പകല്‍സമയത്ത് സൂര്യ കിരണങ്ങളെ പ്രതിരോധിക്കുന്നതിനും രാത്രിയില്‍ ലൈറ്റിങ് ഇഫക്ട് നല്‍കുന്നതിനുമായി ഇന്റീരിയര്‍ പ്രത്യേകമാം വിധത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഒരു ഫ്ളോട്ടിങ് വിളക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ആപ്പിള്‍ കമ്പനി ഇത്തരത്തിലൊരു ഫ്ളോട്ടിങ് സ്റ്റോര്‍ രൂപപ്പെടുത്തിയതും.

ഉപഭോക്താക്കള്‍ക്ക് പുറമെ സഞ്ചാരപ്രിയരായവര്‍ പോലും തികച്ചും വ്യത്യസ്തമായ ഈ നിര്‍മിത കാണാനായി എത്തുന്നുണ്ട്. അതേസമയം ലോകത്തില്‍ തന്നെ ഇതാദ്യമായാണ് ആപ്പിള്‍ ഇത്തരത്തിലൊരു ഫ്ളോട്ടിങ് സ്റ്റോര്‍ നിര്‍മിച്ചിരിക്കുന്നത്. ലോകത്തിന്റെ പലയിടങ്ങളിലായി ചെറുതും വലുതുമായ നിരവധി സ്റ്റോറുകള്‍ ആപ്പിള്‍ കമ്പനിക്ക് ഉണ്ട്. എങ്കിലും രൂപഭംഗിയില്‍ അവയില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഈ ഫ്ളോട്ടിങ് സ്റ്റോര്‍.

രാത്രിയിലാണ് ഫ്ളോട്ടിങ് സ്റ്റോര്‍ കാണാന്‍ കൂടുതല്‍ ആകര്‍ഷണീയം. ആപ്പിള്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ വേണ്ടി മാത്രമല്ല അപൂര്‍വ്വമായ അനുഭവം സ്വന്തമാക്കാന്‍ വേണ്ടി പോലും പലരും ഈ ഫ്ളോട്ടിങ് സ്റ്റോറിലേക്ക് എത്തുന്നുണ്ട്. ഏകദേശം നൂറ്റിയമ്പതോളം ജീവനക്കാരുണ്ട് സ്റ്റോറില്‍. വിവിധ ഭാഷകളില്‍ സംസാരിക്കുന്ന ജീവനക്കാരുള്ളതിനാല്‍ പല ദേശക്കാരേയും ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.