ജക്കാർത്ത: ന്യൂസിലാൻഡ് പൈലറ്റിനെ ബന്ദിയാക്കിയതിന് പിന്നാലെ വീണ്ടും പാപുവയിലെ സായുധ സംഘം ഓസ്‌ട്രേലിയൻ പ്രൊഫസറെയും മൂന്ന് സഹപ്രവർത്തകരെയും ന്യൂ ഗിനിയയിലെ ഒറ്റപ്പെട്ട പ്രദേശത്ത് ബന്ദികളാക്കിയാതായി റിപ്പോർട്ട്.
മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ ഫീൽഡ് സ്റ്റഡിയിൽ ഏർപ്പെട്ടിരുന്ന ഒരു ഓസ്‌ട്രേലിയൻ പ്രൊഫസർ, പാപ്പുവ ന്യൂ ഗിനിയൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ, രണ്ട് യൂണിവേഴ്‌സിറ്റി ഓഫ് പിഎൻജിയിലെ (പാപുവ ന്യൂ ഗിനിയ) ബിരുദധാരികൾ എന്നിവരടങ്ങുന്ന സംഘത്തെയുമാണ് ബന്ദികളാക്കിയിരിക്കുന്നത്.
ബന്ദികൾക്കപ്പെട്ടവരെ മോചിപ്പിക്കാൻ പിഎൻജി അധികൃതരും തട്ടിക്കൊണ്ടുപോയവരും തമ്മിൽ ചർച്ചകൾ നടക്കുകയാണെന്ന് പിഎൻജിയുടെ പ്രധാനമന്ത്രി ജെയിംസ് മറാപെ വ്യക്തമാക്കി. ഇരകളെ മോചിപ്പിക്കാൻ തങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സായുധ സംഘവുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നും ബന്ദികളാക്കിയവരുടെ കുടുംബങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പോലീസും സൈന്യവും സഹായവുമായി രംഗത്തുണ്ട്. പക്ഷേ ആദ്യ ഘട്ടത്തിൽ ആ കുറ്റവാളികൾ തടവിലാക്കപ്പെട്ടവരെ സ്വയം മോചിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. ബന്ദികളാക്കപ്പെട്ടവരെ തിരികെ ലഭിക്കേണ്ടതിന്റെ ആവശ്യകത മൂലം നടപടികൾ വളരെ രഹസ്യമായി സൂക്ഷിക്കുന്നുവെന്നും മറാപെ വിശദീകരിച്ചു.
ഓസ്‌ട്രേലിയൻ പ്രൊഫസറുമായി സാറ്റലൈറ്റ് ഫോണിൽ സംസാരിക്കാൻ സാധിച്ചിട്ടുണ്ടെന്നും മറാപെ സൂചിപ്പിച്ചു. പ്രദേശത്ത് വളരെക്കാലമായി പ്രവർത്തിക്കുന്ന മിഷനറിമാർ ഇടനിലക്കാരായി പ്രവർത്തിച്ചതിനാലാണ് ഇത് സാധ്യമായതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
നിലവിൽ ബന്ദികൾക്കപ്പെട്ടവരുടെ ജീവൻ അപകടത്തിലല്ല. മാത്രമല്ല അവരോടൊപ്പമുള്ള അനേകം ഗ്രാമവാസികൾ ക്രിമിനൽ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നവരല്ല എന്ന ശുഭവാർത്തയാണ് അറിയാൻ കഴിഞ്ഞിരുന്നത്. അവരെ പുറത്തെത്തിക്കാനുള്ള ചർച്ചകളിൽ ഈ ഗ്രാമീണരും സഹായിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
"അതിനാൽ എനിക്ക് ആത്മവിശ്വാസമുണ്ട്, ശുഭാപ്തിവിശ്വാസമുണ്ട്, അവരെ എത്രയും വേഗം പുറത്തെത്തിക്കാൻ കഴിയട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു" മറാപെ കൂട്ടിച്ചേർത്തു.
സായുധ സംഘം തുടക്കത്തിൽ ഈ ഓസ്‌ട്രേലിയൻ പ്രൊഫസറിനും സംഘത്തിനും ഒപ്പമുണ്ടായിരുന്ന പ്രാദേശിക ഗൈഡുകളെ ബന്ദികളാക്കിയിരുന്നു. എന്നാൽ പിന്നീട് അവരെ വിട്ടയച്ചു. വിഷയത്തിൽ ഓസ്‌ട്രേലിയയുടെ ഫോറിൻ അഫയേഴ്‌സ് ആന്റ് ട്രേഡ് ഡിപ്പാർട്ട്‌മെന്റ് (DFAT) ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൂടുതൽ വായനയ്ക്ക്...
പടിഞ്ഞാറൻ പാപ്പുവയിലെ സംഘർഷം: വിഘടനവാദികൾ ബന്ദിയാക്കിയ ന്യൂസിലൻഡ് പൈലറ്റിന്റെ ദൃശ്യങ്ങൾ പുറത്ത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.