ഐ രണ്ട് ഉപഗ്രഹവിക്ഷേപണം വിജയകരം

ഐ രണ്ട് ഉപഗ്രഹവിക്ഷേപണം വിജയകരം

യുഎഇയുടെ കൃത്രിമ ഉപഗ്രഹം ഫാല്‍ക്കന്‍ ഐ രണ്ട് വിജയകരമായി വിക്ഷേപിച്ചു. യുഎഇ സമയം ബുധനാഴ്ച പുലർച്ചെ 5.33 ന് ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് ഫാല്‍ക്കന്‍ ഐ ഉപഗ്രഹവും വഹിച്ചുളള സോയൂസ് റോക്കറ്റ് വിക്ഷേപിച്ചത്. അഡ്വാൻസ് ടെക്‌നോളജി സഹമന്ത്രിയും യു.എ.ഇ. സ്പേസ് ഏജൻസി ചെയർമാനുമായ സാറാ അൽ അമിരി ഫ്രഞ്ച് ഗയാനയിൽനിന്ന് സോയൂസ് റോക്കറ്റിൽ ഫാൽക്കൺ ഐ രണ്ട് വിജയകരമായി വിക്ഷേപിച്ചതായി ട്വീറ്റ് ചെയ്തു. ഫാൽക്കൺ ഐ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമാണ് ഫാൽക്കൺ ഐ രണ്ട്. കഴിഞ്ഞവർഷം ജൂലായിൽ ഫാൽക്കൺ ഐ ഒന്ന് വിക്ഷേപണം മോശം കാലാവസ്ഥയെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. യൂറോപ്യൻ വേഗാ റോക്കറ്റിലായിരുന്നു വിക്ഷേപണം. അടുത്തവർഷം രണ്ട് ഉപഗ്രഹങ്ങൾകൂടി വിക്ഷേപിക്കാനാണ് യു.എ.ഇ.യുടെ പദ്ധതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.