യാത്രാക്കാരുടെ ശ്രദ്ധയ്ക്ക്

യാത്രാക്കാരുടെ ശ്രദ്ധയ്ക്ക്

ദുബായ്: അവധിക്കാലം തുടങ്ങാറായതോടെ യാത്രാക്കാർക്ക് മാർഗനിർദ്ദേശം നല്‍കി ദുബായ് വിമാനത്താവള അധികൃതർ.യാത്രാ ബാഗുകളില്‍ ഉണ്ടായിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നത് സംബന്ധിച്ചുളള വിവരങ്ങളാണ് അധികൃതർ നല്‍കിയിട്ടുളളത്. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ പരിശോധ ന കർശനമായിരിക്കും.

ഹാന്‍ഡ് ബാഗേജില്‍ കരുതേണ്ട സാധനങ്ങളുടെ ലിസ്റ്റും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. സ്പെയർ ബാറ്ററികള്‍ പവർ ബാങ്കുകള്‍ എന്നിവ ഹാന്‍ഡ് ബാഗേജില്‍ ഇടണം.മൊബൈല്‍ ഫോണ്‍, വാലറ്റ്, വാച്ച്, താക്കോലുകള്‍ എന്നിവയും ഹാന്‍ഡ് ബാഗേജില്‍ ഇടാം. സുരക്ഷാ പരിശോധന ട്രേയില്‍ ഇടണമെന്നുളളത് നിർബന്ധമായതിനാല്‍ എളുപ്പത്തില്‍ എടുക്കാവുന്ന തരത്തിലായിരിക്കും ലാപ്ടോപ് സൂക്ഷിക്കേണ്ടത്.

ബെല്‍റ്റിനോ ഷൂസിനോ മെറ്റല്‍ ബെല്‍റ്റ് ഉണ്ടെങ്കില്‍ അത് അഴിച്ച് സുരക്ഷാ പരിശോധനയ്ക്ക് നല്‍കണം. കുഞ്ഞുങ്ങള്‍ക്കുളള പാല്‍, മരുന്ന്, ഭക്ഷണം എന്നിവ കരുതുന്നതില്‍ തെറ്റില്ല.എന്നാല്‍ ദ്രാവക രൂപത്തിലുളളവ സുതാര്യപ്ലാസ്റ്റിക് കവറുകളിലോ കുപ്പികളിലോ കരുതുന്നത് ഉചിതം.യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാവണം സാധനങ്ങള്‍ കരുതേണ്ടതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.