ബുറേവി ചുഴലിക്കാറ്റ്; കടുത്ത ജാഗ്രതയിൽ കേരളം

ബുറേവി ചുഴലിക്കാറ്റ്; കടുത്ത ജാഗ്രതയിൽ കേരളം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നാളെ രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ നിർത്തിവയ്ക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി കെ എസ് ഇ ബിയുടെ കൺട്രോൾ റൂമുകൾ 24മണിക്കൂറും പ്രവർത്തിക്കുന്നതാണ്. ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിനു കെ എസ് ഇ ബി പൂർണസജ്ജമാണ്.

വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങൾ ജാഗ്രത പുലർത്തണം. ശക്തമായ മഴയിലും കാറ്റിലും മരങ്ങളോ മരച്ചില്ലകളോ വീണ് പോസ്റ്റുകൾ ഒടിയുകയോ കമ്പികൾ പൊട്ടുകയോ ചെയ്താൽ ഉടൻ തന്നെ കെ എസ് ഇ ബിയുടെ അടുത്തുള്ള സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കണം. പൊട്ടിവീണ കമ്പിയുടെ അടുത്തേക്ക് പോകാതിരിക്കാനും മറ്റാരെയും പോകാനനുവദിക്കാതിരിക്കാനും ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകൾക്ക് സമീപത്തോ ടവറുകൾക്ക് അരികിലോ നിൽക്കരുത്. ഏർത്ത് വയറിലോ സ്റ്റേ വയറിലോ സ്പർശിക്കരുത്. വൈദ്യുതി ലൈനുകളിൽ മരച്ചില്ലകൾ തട്ടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള സെക്ഷൻ ഓഫീസിൽ അറിയിക്കുക.

തിരുവxനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ പോളിടെക്‌നിക്‌ കോളേജുകളിൽ 04/12/2020 നു നടത്താനിരുന്ന സ്പോട് അഡ്മിഷൻ 05/12/2020 ലേക്ക് മാറ്റിവച്ചിരിക്കുന്നു.

വൃക്ഷങ്ങളുടെ മുകളിലും റോഡിന് സമീപത്തും സ്ഥാപിച്ചിരിക്കുന്ന പരസ്യ ഹോർഡിങ്ങുകൾ സുരക്ഷിതമാണെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. അപകടകരമായ ഹോർഡിങ്ങുകൾ ഉടനടി നീക്കം ചെയ്യണം. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടു സ്ഥാനാർഥികൾ സ്ഥാപിച്ചിരിക്കുന്ന കട്ട്‌ ഔട്ടുകളും മറ്റും പൊതു ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്ഥാനാർഥികൾ നീക്കം ചെയ്യണമെന്നും കളക്ടർ നിർദേശം നൽകി. അപകടകരമായ വൃക്ഷങ്ങളും ശിഖരങ്ങളും തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാർ നിർദേശിക്കുന്ന പക്ഷം അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ മുറിച്ചു മാറ്റണമെന്നും കളക്ടർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.