റിപ്പോര്‍ട്ട് ഫീച്ചര്‍ പരിചയപ്പെടുത്തി വാട്‌സ്ആപ്

 റിപ്പോര്‍ട്ട് ഫീച്ചര്‍ പരിചയപ്പെടുത്തി വാട്‌സ്ആപ്

സ്റ്റാറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്‌സ്ആപ്. അപകടം, സംഘര്‍ഷം തുടങ്ങി മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ കാണുന്ന സ്റ്റാറ്റസുകള്‍ ഇനി മുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഇതിനായി സ്റ്റാറ്റസ് കാണുമ്പോള്‍ റിപ്പോര്‍ട്ട് എന്ന ഒരു ഓപ്ഷന്‍ കൂടി ഉണ്ടാകും.

ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് കമ്പനി നിരീക്ഷിച്ച് സ്റ്റാറ്റസ് നീക്കം ചെയ്യനുള്ള നടപടി സ്വീകരിക്കുമെന്നും വാട്‌സ്ആപ് അറിയിച്ചു.
അതേസമയം വാട്‌സ്ആപ്പില്‍ നിങ്ങള്‍ അയക്കുന്ന മെസേജ്, ചിത്രങ്ങള്‍, കോള്‍, വീഡിയോ ഇതെല്ലാം സുരക്ഷിതമാണെന്നും നിരീക്ഷിക്കപ്പെടില്ലെന്നും കമ്പനി വ്യക്തമാക്കി.

പുതിയ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ പേരിലേക്ക് പുതിയതായി പ്ലേസ്റ്റോറില്‍ നിന്നും വാട്സ്ആപ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.