യുഎഇയില്‍ മഴ

യുഎഇയില്‍ മഴ

ദുബായ് :യുഎഇയുടെ വിവിധ ഇടങ്ങളില്‍ മഴ പെയ്തു. ഫുജൈറയിലെ വിവിധ ഇടങ്ങളില്‍ സാമാന്യം പരക്കെ മഴപെയ്തു. കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സ്റ്റോം സെന്‍റർ ഫുജറൈയിലെ മഴയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പലയിടങ്ങളിലും ആലിപ്പഴവീഴ്ചയുമുണ്ടായിരുന്നു. ഖോർഫക്കാനിലെ താഴ്വരയിലെ റോഡിലൂടെ മഴവെളളം ഒഴുകുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ‍വൈറലാണ്. മിന്നല്‍ പ്രളയമുണ്ടാകുമെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഷാർജയിലെ ദിബ്ബ അല്‍ ഹിസ്നിലും ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളിലും മഴ പെയ്തു.

വെള്ളിയാഴ്ചയും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യുഎഇയല്‍ മാർച്ചോടെ ശൈത്യകാലം അവസാനിക്കുകയാണ്. ചൂടിലേക്ക് രാജ്യം കടക്കുന്നതിന്‍റെ മുന്നോടിയായാണ് പൊടിക്കാറ്റും മഴയുമടക്കമുളള കാലാവസ്ഥ മാറ്റങ്ങള്‍ അനുഭവപ്പെടുന്നത്. അതോടൊപ്പം മഴലഭ്യത വർദ്ധിപ്പിക്കാന്‍ ക്ലൗഡ് സീഡിംഗും രാജ്യം നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.