കാലിഫോര്‍ണിയ: ഒരേ സമയം ഒന്നിലധികം ചാറ്റുകളിലേക്ക് സ്വിച്ച് ചെയ്യാന്‍ കഴിയുന്ന സ്പ്ളിറ്റ് വ്യൂ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ടാബ് ലെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കുക.
ഒരേസമയം ഒന്നിലധികം വാട്‌സ്ആപ്പ് ഓപ്ഷനുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം. ചാറ്റ് ചെയ്യുമ്പോള്‍ തന്നെ മറ്റു വാട്‌സ്ആപ്പ് ഫീച്ചറുകള്‍ കൂടി ടാബ് ലെറ്റില്‍ ഉപയോഗിക്കാന്‍ കഴിയും. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.
നിലവില്‍ മറ്റൊരാളുമായി ചാറ്റ് ചെയ്യുമ്പോള്‍ അതിനെ ബാധിക്കാതെ തന്നെ മറ്റു ചാറ്റുകളിലേക്ക് സ്വിച്ച് ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. നിലവിലെ ചാറ്റില്‍ നിന്ന് പുറത്തുകടക്കാതെ തന്നെ മറ്റു ചാറ്റുകളുടെ പട്ടിക സ്‌ക്രോള്‍ ചെയ്ത് നോക്കാന്‍ കഴിയും.
ലളിതമായി പറഞ്ഞാല്‍ ഒരേ സമയം ഒന്നിലധികം ചാറ്റുകള്‍ കൈകാര്യം ചെയ്യാന്‍ ഉപയോക്താവിനെ പ്രാപ്തമാക്കുന്നതാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ് ലെറ്റുകളില്‍ ഫേംവെയര്‍ വേര്‍ഷന്‍ 2.23.5.9ലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.