'കേസുകൊടുക്കും, കണ്ണൂരില്‍ പിള്ളമാരില്ല'; വിജേഷിനെ അറിയില്ലെന്ന് എം.വി ഗോവിന്ദന്‍

'കേസുകൊടുക്കും, കണ്ണൂരില്‍ പിള്ളമാരില്ല'; വിജേഷിനെ അറിയില്ലെന്ന് എം.വി ഗോവിന്ദന്‍

ഇടുക്കി: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് ഒത്തുതീര്‍പ്പ് ആരോപണം ഉന്നയിച്ച വിജേഷ് പിള്ളയെ തനിക്കറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സ്വപ്നക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിജേഷ് പിള്ളയെ തനിക്കറിയില്ല. കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല. സ്വപ്ന വിജയ് പിള്ള എന്നു പറഞ്ഞപ്പോള്‍ വിജേഷ് പിള്ള എന്നു തിരുത്തിക്കൊടുത്തത് ചില മാധ്യമ പ്രവര്‍ത്തകരാണ്. മാധ്യമങ്ങള്‍ കൂടി ഉള്‍പ്പെട്ട തിരക്കഥയാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. തിരക്കഥ എഴുതുമ്പോള്‍ കുറെക്കൂടി വിശ്വാസയോഗ്യമായ വിധത്തില്‍ വേണം. ഇതിപ്പോള്‍ ആദ്യ ദിവസം തന്നെ പൊട്ടിപ്പോവുകയാണ്. സ്വപ്നയ്ക്കു തന്നെ നിശ്ചയമില്ല എന്താണ് പറയുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

മറുപടി നല്‍കുന്നതു പോയിട്ട് സ്വപ്നയുടെ ആരോപണങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നു പോലുമില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ആരോപണങ്ങളില്‍ ചൂളിപ്പോവുമെന്ന് ആരും കരുതേണ്ട. സ്വപ്നയ്ക്കെതിരെ കേസ് കൊടുക്കാന്‍ ധൈര്യമുണ്ടോ എന്നാണ് കെ സുധാകരന്‍ ചോദിക്കുന്നത്. ആയിരം തവണ കേസു കൊടുക്കുമെന്നാണ് അതിനുള്ള മറുപടിയെന്നും ഗോവിന്ദന്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.