ദുബൈ:വ്രതമാസത്തിൽ യാചനക്കെതിരെ രാജ്യ ത്താകമാനം ശക്തമായ നടപടി സ്വീകരിക്കുമെന്ന മു ന്നറിയിപ്പുമായി വിവിധ എമിറേറ്റുകളിലെ പൊലീസ്. യാചനയിലൂടെ വലിയ തുക തന്നെ വ്യക്തികളും ഗ്രൂപ്പു കളും ശേഖരിക്കുന്നതായി കണ്ടെത്തിയ സാഹചര്യ ത്തിലാണ് നടപടി കർശനമാക്കാൻ അധികൃതർ തീ രുമാനിച്ചത്.
യാചകർക്ക് പണമോ സഹായമോ ചെയ്യരുതെന്ന് താമസക്കാരോടും പൊലീസ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിൽ രജിസ്റ്റർ ചെയ്ത സംവിധാനങ്ങ ൾ വഴി മാത്രമായിരിക്കണം സംഭാവനകൾ നൽകേ ണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്. യാചന നിയപരമായി കുറ്റകൃത്യമായതിനാൽ ഒരുതരത്തിലും താമസക്കാർ ഇവരോട് ഇടപെടരുതെന്നും അധികൃതർ പറഞ്ഞു. രാജ്യത്തിന് പുറത്തുനിന്നുള്ള സംഘടിത മാഫിയകളാ ണ് ഭൂരിഭാഗം യാചകരെയും റിക്രൂട്ട് ചെയ്യുന്നതെന്ന് വിവിധ എമിറേറ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
റമദാൻ മാസത്തിൽ ധാനധർമങ്ങൾ വർധിപ്പിക്കുന്ന സന്ദർഭം മുതലെടുക്കാൻ ഇത്തരക്കാർ കൂടുതൽ യാചകരെ ഉപയോഗപ്പെടുത്തും. ഇക്കാര്യം മുന്നിൽക്കണ്ടാണ് അധികൃതർ ശക്തമായ നടപടിയുമായി രംഗത്തെത്തിയത്. മോഷണം, കുട്ടികളെയും പ്രായമായവരെ യും ചൂഷണം ചെയ്യൽ, നിയമവിരുദ്ധമായി പണം സ്വ രൂപിക്കൽ എന്നിങ്ങനെ മറ്റ് കുറ്റകൃത്യങ്ങളിലേക്ക് ഭി ക്ഷാടനം നയിക്കാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ വർഷം റമദാനിൽ 382 യാചകരും 222 വഴിയോര കച്ച വടക്കാരും ഉൾപ്പെടെ 604 പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭിക്ഷാടനവുമായി ബന്ധപ്പെട്ട് താമസക്കാരിൽനിന്ന് 2,235 പരാതികൾ കഴിഞ്ഞ ത വണ ലഭിച്ചിട്ടുണ്ട്. 901 എന്ന കാൾ സെൻറർ വഴിയും “പൊലീസ് ഐ' സേവനം വഴിയുമാണ് പരാതികൾ സ്വീകരിക്കുന്നത്.
"ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ഒരു ആശയമാ ണ് ' എന്ന കാപ്ഷനിലാണ് ഇത്തവണ യാചനക്കെ തിരായ കാമ്പയിൻ നടക്കുന്നത്. ദുബൈ പൊലീസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആ ക്ടിവിറ്റീസ് ഡിപ്പാർട്മെൻറ്, ദുബൈ ജനറൽ ഡയറ ക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബൈ മുനിസിപ്പാലിറ്റി എന്നിവയുമാ യി സഹകരിച്ചാണ് കാമ്പയിൻ നടത്തുന്നത്. ഷാർജയിലും അജ്മാനിലും പൊലീസ് വകുപ്പുകൾ റമദാന് മു ന്നോടിയായി കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.