തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ ഈ വര്‍ഷം നവംബര്‍ ഒന്നിനകം സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍. ഇതോടെ സംസ്ഥാനത്ത് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ആദ്യ വകുപ്പായി റവന്യു വകുപ്പ് മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.
കാട്ടാക്കട മണ്ഡലത്തിലെ കുളത്തുമ്മല്‍, നെടുമങ്ങാട് മണ്ഡലത്തിലെ നെടുമങ്ങാട് എന്നീ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നവംബര്‍ ഒന്നിനകം വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ആകും. എല്ലാ ഓഫീസുകളും ഇ -ഓഫീസ് ആയി കണക്ട് ചെയ്യും.
സംസ്ഥാനത്തെ 94 ലക്ഷം വീടുകളില്‍ ഓരോ വീട്ടിലും ഒരാളെയെങ്കിലും റവന്യൂ സേവനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് റവന്യു ഇ- സാക്ഷരത യജ്ഞം നടപ്പിലാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഈ വര്‍ഷം മെയില്‍ ആരംഭിച്ച് രണ്ടു വര്‍ഷത്തിനകം ഇത് പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v