സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

 സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യത ഉള്ളതായും മുന്നറിയിപ്പില്‍ പറയുന്നു.

നാളെ അര്‍ത്ഥരാത്രി വരെ കേരളാ തീരത്ത് തിരമാല ഉയരാനും സാധ്യയുണ്ട്. 0.3 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കടല്‍ക്ഷോഭം രൂക്ഷമാകാനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ബോട്ട്, വള്ളം, മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി സൂക്ഷിക്കാനും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. ബീച്ച് യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണം.

ഇടിമിന്നലിന്റെ ലക്ഷണം കണ്ടാല്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറുക. തുറസ്സായ സ്ഥലത്ത് നില്‍ക്കാന്‍ പാടുള്ളതല്ല. ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുടെ സാമീപത്ത് നിന്നൊഴിഞ്ഞു നില്‍ക്കണം. ഇടിമിന്നലുള്ള ഘട്ടത്തില്‍ ഫോണ്‍ ഉപയോഗിക്കരുത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. കുട്ടികള്‍ തുറസ്സായ സ്ഥലത്തും മറ്റും കളിക്കുന്നത് ഒഴിവാക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.