തൃശൂര്‍: തൃശൂരില്‍ മിന്നല്‍ ചുഴലി. കൊടകര വെള്ളിക്കുളങ്ങരയിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി.
കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയില്‍ ശക്തമായ കാറ്റുവീശി. വ്യാപകമായി കൃഷിനാശമുണ്ടായി. നിരവധി വാഴകളും മറ്റ് കൃഷികളും നശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2022 സെപ്റ്റംബറിലും തൃശൂരില്‍ മിന്നല്‍ ചുഴലി വീശിയിരുന്നു. സംസ്ഥാനത്ത് അടുത്തിടെയായി മിന്നല്‍ ചുഴലി പതിവാവുകയാണ്. പ്രാദേശികമായി രൂപംപ്രാപിക്കുന്ന ഇത്തരം കാറ്റുകള്‍ പ്രവചിക്കാന്‍ കഴിയില്ല.
മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളിലാണ് ഇത്തരം കാറ്റുകളുടെ വേഗം. മണ്‍സൂണിന് ഇടവേളകള്‍ വരുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ പലയിടങ്ങളിലും മിന്നല്‍ ചുഴലി ഉണ്ടാകുന്നതിന് പ്രധാന കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v