രണ്ടാം ദിവസവും 3000 കടന്ന് കോവിഡ് കേസുകള്‍; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2.61 ശതമാനം

രണ്ടാം ദിവസവും 3000 കടന്ന് കോവിഡ് കേസുകള്‍; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2.61 ശതമാനം

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. 24 മണിക്കൂറിനിടെ 3095 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 3016 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്.

സംസ്ഥാനത്തും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരുമാസത്തിനിടെ 20 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഒമിക്രോണ്‍ വ്യാപനം തടയാന്‍ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്കകള്‍ മാറ്റിവയ്ക്കണം. ജീവിത ശൈലി രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രായമാവയവര്‍, കുട്ടികള്‍ എന്നിവര്‍ ലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം.

ആര്‍സിസി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികള്‍ എന്നിവ കോവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്ക മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസുകള്‍ പ്രത്യേകം റിപോര്‍ട്ട് ചെയ്യാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. ജീവിതശൈലി രോഗം ഉളളവര്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ , കുട്ടികളും ലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.