കത്ത് എന്നത് പണ്ടുള്ളവര്‍ക്ക് ഏറെ ഓര്‍മ്മകള്‍ നിറഞ്ഞതാണെങ്കിലും പുതുതലമുറയ്ക്ക് അത്ര പ്രിയം കാണണമെന്നില്ല. കാരണം കത്തുകളില്‍ നിന്നും എസ്എംഎസുകളിലേക്കും വാട്‌സ്ആഫ്പ് മെസേജുകളിലേക്കുമെല്ലാം മാറിയിരിക്കുന്ന പുതുതലമുറ. എങ്കിലും പോസ്റ്റ്‌ബോക്‌സില്‍ കത്തുകള്‍ നിക്ഷേപിച്ച് പ്രിയപ്പെട്ടവര്‍ക്ക് സ്‌നേഹസന്ദേശങ്ങള്‍ കൈമാറിയ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മ ഇന്നും പലരുടേയും മനസ്സുകളിലുണ്ട്.
വഴിവക്കിലും കടകളുടെ സൈഡിലും പോസ്‌റ്റോഫീസുകലിലുമൊക്കെ നാം പോസ്റ്റ് ബോക്‌സുകളും കണ്ടിട്ടുണ്ട്. ഇതുപോലെ ആഴക്കടലിലുമുണ്ട് ഒരു പോസ്റ്റ്‌ബോക്‌സ്. ജപ്പാനിലെ വകായാമ എന്ന പ്രിവിശ്യയിലുള്ള സുസാമി നഗരത്തിലാണ് തികച്ചും വ്യത്യസ്തമായ ഈ തപാല്‍പ്പെട്ടിയുള്ളത്. ലോകത്തില്‍ തന്നെ ഏറ്റവും ആഴത്തില്‍ വെള്ളത്തിനടയില്‍ സ്ഥാപിച്ചിരിക്കുന്ന തപാല്‍പ്പെട്ടി എന്ന ഗിന്നസ് റെക്കോര്‍ഡും ഈ പോസ്റ്റ് ബോക്‌സിനുണ്ട്.
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം പത്ത് മീറ്റോറാളം താഴെയാണ് ഈ തപാല്‍പ്പെട്ടിയുള്ളത്. പ്രാദേശിക തപാല്‍വകുപ്പിന്റെ കീഴിലാണ് ഇന്നും ഈ പോസ്റ്റ് ബോക്‌സ് പ്രവര്‍ത്തിക്കുന്നതും. ഓരോ വര്‍ഷവും ആയിരം മുതല്‍ ആയിരത്തഞ്ഞൂറ് ആളുകള്‍ വരെ ഈ തപാല്‍പ്പെട്ടിയില്‍ കത്തുകള്‍ നിക്ഷേപിക്കാറുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999-ലാണ് ഈ പോസ്റ്റ്‌ബോക്‌സ് കടലിനടിയില്‍ സ്ഥാപിക്കപ്പെട്ടത്. ആഴക്കടലിലെത്തുന്ന ഡൈവര്‍മാരാണ് പ്രധാനമായും കത്തുകള്‍ തപാല്‍പ്പെട്ടിയില്‍ നിക്ഷേപിക്കുന്നത്. കത്തെഴുതാന്‍ വാട്ടര്‍പ്രൂഫായ പോസ്റ്റ്കാര്‍ഡുകളും പരിസരപ്രദേശത്തുള്ള കടകളില്‍ ലഭ്യമാകും. കാസ്റ്റ്- അയണ്‍ ഉപയോഗിച്ചാണ് തപാല്‍പ്പെട്ടി ഉണ്ടാക്കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.