കൊൽക്കത്ത: വെള്ളത്തിനടിയിലൂടെ യാത്രക്കാരുമായി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ ആദ്യത്തെ മെട്രോ ട്രെയിൻ. ഹൂഗ്ലി നദിക്കടിയിലൂടെയായിരുന്നു യാത്ര. കൊൽക്കത്തയിലെ ഈസ്റ്റ്-വെസ്റ്റ് മെട്രോ ഹൗറ മൈതാനിയിൽ നിന്ന് എസ്പ്ലനേഡിലേക്കും തിരിച്ചും വിജയകരമായി യാത്ര പൂർത്തിയാക്കി.
ഹൗറ മൈതാൻ മെട്രോ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ച ട്രെയിൻ ഇടയിലുള്ള മൂന്ന് സ്റ്റേഷനുകൾ കടന്ന് ധർമ്മതല എസ്പ്ലനേഡിലെത്തി. ഹൗറ റെയിൽവേ സ്റ്റേഷനും മഹാകരൻ മെട്രോ സ്റ്റേഷനും ഇടയിലൂടെ കടന്നുപോകുന്ന ട്രെയിനാണിത്. ഗംഗ നദിയാൽ വിഭജിക്കപ്പെട്ടിരിക്കുന്ന ഇരട്ട നഗരങ്ങളായ ഹൗറയും കൊൽക്കത്തയും ഒന്നിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ഈ മെട്രോ. ഗംഗാ നദിയ്‌ക്കടിയിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.
വെള്ളത്തിനടിയിലൂടെയുള്ള ആദ്യ മെട്രോ ട്രെയിനാണിത്. 120 കോടി രൂപ ചെലവഴിച്ചാണ് മെട്രോ റെയിലിന്റെ പണി പൂർത്തികരിച്ചത്. ഹൂഗ്ലി നദിക്കടിയിലെ ഉപരിതലത്തിൽ നിന്ന് 30 മീറ്റർ താഴ്ചയിലാണ് റെയിൽവേ ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം ചതുരശ്രയടിയാണ് റെയിൽവേ സ്റ്റേഷന്റെ വിസ്തീർണം. 5.55 മീറ്ററാണ് തുരങ്കത്തിന്റെ വ്യാസം. പദ്ധതി നടപ്പിലാകുന്നതോടെ റോഡ് മാർഗം ഒന്നര മണിക്കൂർ വേണ്ട യാത്രാസമയം 40 മിനിറ്റായി കുറയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.