ഖത്തറിൽ രണ്ട്  വർഷങ്ങൾക്കുള്ളിൽ ഇലക്ട്രിക്ക് ബസുകൾ ഓടിത്തുടങ്ങും

ഖത്തറിൽ  രണ്ട്  വർഷങ്ങൾക്കുള്ളിൽ  ഇലക്ട്രിക്ക് ബസുകൾ ഓടിത്തുടങ്ങും

ഖത്തർ : 2022 ലെ ഫുട്ബോൾ ലോകകപ്പിനായി ഒരുങ്ങുന്ന ഖത്തർ , ട്രാൻസ്‌പോർട്ടിങ് സംവിധാനങ്ങളിലും അടിമുടിമാറ്റങ്ങളാണ്   കൊണ്ടു വരുന്നത് . ലോകകപ്പിലെ  പ്രധാന സർവീസുകൾക്കായി ഇലക്ട്രിക് ബസുകൾ പ്രവർത്തിക്കുമെന്നും പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 100 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും ഖത്തറി ദിനപത്രം അൽ വതൻ റിപ്പോർട്ട് ചെയ്യുന്നു.

അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്  ക്രമേണ  പബ്ലിക്  ബസുകൾ, സ്‌കൂൾ ബസുകൾ, സർക്കാർ  വാഹനങ്ങൾ എന്നിവ വൈദ്യുതി ഉപയോഗത്തിലേക്ക്  മാറ്റുന്നതാണ് പദ്ധതി.  2022-ഇൽ   25  ശതമാനം ബസുകൾ ഇലക്ട്രിക്ക്  സംവിധാനത്തിലേക്ക് മാറും .

(ഗൾഫ് ബ്യൂറോ)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.