സൗദിയിൽ ഇ-വിസ പ്രാബല്യത്തിലായി

സൗദിയിൽ ഇ-വിസ പ്രാബല്യത്തിലായി

റിയാദ്: സൗദി അറേബ്യയിൽ ഇ-വിസ സംവിധാനം നടപ്പിലാക്കി തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാസ്പോർട്ടുകളിൽ വിസ സ്റ്റിക്കറുകൾ പതിക്കുന്ന സംവിധാനമാണ് ഡിജിറ്റലിലേക്ക് മാറിയത്. ഏഴ് രാജ്യങ്ങളിലാവും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക.

ഇന്ത്യ, ഇന്തൊനേഷ്യ, ബംഗ്ലാദേശ്,ഈജിപ്റ്റ്, ജോർദാൻ,യുഎഇ,ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ സൗദി കോൺസുലേറ്റ് ,എംബസികളിലാണ് വിസ സ്റ്റാമ്പിംഗിന് പകരം ഡിജിറ്റൽ സംവിധാനം നടപ്പിലാക്കിയത്.ഇതുവഴി കോൺസുലേറ്റ് സേവനങ്ങളുടെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.