വീണ്ടും പടയപ്പ; പച്ചക്കറി മാലിന്യങ്ങള്‍ കഴിച്ച ശേഷം തിരികെ കാട്ടിലേക്ക് മടക്കം

വീണ്ടും പടയപ്പ; പച്ചക്കറി മാലിന്യങ്ങള്‍ കഴിച്ച ശേഷം തിരികെ കാട്ടിലേക്ക് മടക്കം

ഇടുക്കി: ഒരു ഇടവേളക്ക് ശേഷം നാട്ടിലിറങ്ങി കാട്ടുക്കൊമ്പന്‍ പടയപ്പ. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പടയപ്പ വീണ്ടും മൂന്നാര്‍ നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിയത്. പച്ചക്കറി മാലിന്യങ്ങള്‍ കഴിച്ച ശേഷം പടയപ്പ തിരികെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.

കഴിഞ്ഞ കുറേ ദിവസങ്ങളായി കാട്ടുക്കൊമ്പന്‍ പടയപ്പ മൂന്നാര്‍ പഞ്ചായത്തിന്റെ കല്ലാര്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ എത്തി പച്ചക്കറി മാലിന്യങ്ങള്‍ അകത്താക്കുമായിരുന്നു. പകല്‍ സമയങ്ങളില്‍ പോലും ഈ മേഖല കേന്ദ്രീകരിച്ച് പടയപ്പ എത്തിതുടങ്ങിയതോടെ ഭീതിയിലായിരുന്നു മാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികള്‍. പ്ലാന്റില്‍ എത്തുന്ന പടയപ്പ ആര്‍ക്കും ശല്യം ഉണ്ടാക്കാതെ വയറുനിറച്ച പച്ചക്കറി അവശിഷ്ടങ്ങള്‍ കഴിച്ച ശേഷം കാടുകയറുകയാണ് പതിവ്.

നിലവല്‍മാലിന്യ സംസ്‌കരണ പ്ലാന്റിലെ സ്ഥിരം സന്ദര്‍ശകനാണ് പടയപ്പ. സമീപകാലമായി പടയപ്പ തോട്ടം മേഖലയില്‍ ഇറങ്ങി നാശം വിതയ്ക്കാറില്ല. പച്ചക്കറി ഉള്‍പ്പെടെയുള്ള ആഹാര സാധനങ്ങള്‍ കല്ലാര്‍ മാലിന്യ പ്ലാന്റില്‍ പഞ്ചായത്ത് എത്തിച്ചു നല്‍കുന്നുണ്ട്. പടയപ്പ ഇനി മാലിന്യ പ്ലാന്റിലേക്ക് കയറാതിരിക്കാന്‍ പഞ്ചായത്ത് കവാടം സ്ഥാപിച്ചാല്‍ വീണ്ടും പടയപ്പ ഭക്ഷണം ലഭിക്കാതെ തോട്ടം മേഖലയില്‍ ഇറങ്ങുന്ന സാഹചര്യവും ഉടലെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.