കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റ, ബിഎസ്എൻഎലിന്റെ പുതിയ പ്ലാനിനെ കുറിച്ച് അറിയൂ

കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റ, ബിഎസ്എൻഎലിന്റെ പുതിയ പ്ലാനിനെ കുറിച്ച് അറിയൂ

കൊച്ചി; ഉപഭോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. മറ്റ് സ്വകാര്യ ടെലികോം കമ്പനികളെ അപേക്ഷിച്ച് ബിഎസ്എൻഎലിൽ നിരക്ക് കുറവാണ്. കുറഞ്ഞ വിലയിൽ അധിക ഡാറ്റ ലഭിക്കുന്ന ഒട്ടനവധി പ്ലാനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. അത്തരത്തിൽ ഒരു പ്ലാനാണ് 299 രൂപയുടേത്. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.

299 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിൽ ഒട്ടനവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഇന്ത്യയിൽ എവിടെയുമുള്ള എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിംഗ് ലഭ്യമാണ്. ദിവസേന 3 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക.
അതേസമയം, ഡാറ്റാ പരിധി അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 kbps ആയി കുറയുന്നതാണ്. ഡാറ്റയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് ഈ പ്ലാൻ മികച്ച ഓപ്ഷനാണ്. 100 എസ്എംഎസുകൾ സൗജന്യമായി ലഭിക്കും. 30 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.