ന്യൂഡൽഹി: ബഹ്‌റൈനിലെ പുതിയ അംബാസഡറായി മലയാളിയായ വിനോദ് കെ. ജേക്കബ് നിയമിതനായി. നിലവിലെ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് നിയമനം. ഇന്ത്യൻ വിദേശകാര്യ സർവീസിലെ 2000 ബാച്ച് ഉദ്യോഗസ്ഥനായ വിനോദ് കെ ജേക്കബ് നിലവിൽ കൊളംബോയിലെ ഇന്ത്യൻ ഹൈകമീഷനിൽ ഡെപ്യൂട്ടി ഹൈകമീഷണറുടെ ചുമതല വഹിക്കുകയാണ്.
ശ്രീലങ്കയ്ക്ക് പുറമെ ഹോങ്കോങ്, ഷാങ്ഹായ്, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നേരത്തേ വിദേശകാര്യമന്ത്രാലയത്തിൽ സാമ്പത്തിക നയതന്ത്ര വിഭാഗത്തിൽ ജോയന്റ് സെക്രട്ടറിയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ പെർമനന്റ് മിഷനിൽ ഫസ്റ്റ് സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വിനോദ് കെ ജേക്കബ് ചെന്നൈ പദ്മ ശേഷാദ്രി ബാലഭവൻ സീനിയർ സെക്കണ്ടറി സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം ചെന്നൈ ഡോ. അംബേദ്കർ ലോ കോളജിൽനിന്ന് നിയമവിദ്യാഭ്യാസവും പൂർത്തിയാക്കി. കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണറായ നംഗ്യ സി. ഖാംപയാണ് ഭാര്യ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.