ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനകമ്പനിയായ എമിറേറ്റ്സ് കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ലാഭത്തില്‍ റെക്കോർഡ് നേട്ടം കൈവരിച്ചു. 2022-23 സാമ്പത്തികവർഷമാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം 2.9 ശതകോടി ഡോളറിന്റെ (10.6 ശതകോടി ദിർഹം) ലാഭമാണ് കമ്പനി നേടിയത്. തൊട്ടു മുമ്പത്തെ വർഷം 3.9 ശതകോടി ദിർഹം നഷ്ടത്തിലായിരുന്ന സ്ഥാനത്താണ് പോയവർഷം വൻ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് കമ്പനി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
കോവിഡ് കാലത്തിന് ശേഷം യാത്രകള്‍ പുനരാരംഭിച്ചതാണ് നേട്ടമായത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും യാത്രാനിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതും ജനങ്ങള്‍ കൂടുതലായി യാത്ര ചെയ്യാന്‍ തുടങ്ങിയതും തിരക്ക് വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷം എമിറേറ്റ്സ് യാത്രക്കാരുടെ എണ്ണം 43.6 ദശലക്ഷമാണ്. തൊട്ടു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 123 ശതമാനമാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.